‘അപ്പടിയെ സ്ട്രെയിറ്റ് കേരള’ ; മമ്മൂട്ടിയെ ഗൂഗിൾ മാപ്പ് ചുറ്റിച്ചു…

കൊച്ചി : പുതിയ സിനിമയുടെ ലൊക്കേഷൻ കണ്ട് കാരക്കുടിയിൽ നിന്ന് കേരളത്തിലേക്ക് മടങ്ങുന്നതിനിടെ മമ്മൂട്ടിക്കും സംഘത്തിനും വഴി തെറ്റി. ഗൂഗിൾ മാപ്പ് പലവട്ടം പലവഴികളിലൂടെ ചുറ്റിച്ചപ്പോൾ രക്ഷയ്‌ക്കെത്തിയത് തമിഴ്‌നാട് സ്വദേശി.

കാരക്കുടി സ്വദേശിയായ പാണ്ഡ്യനാണ് രാത്രി പത്തുകിലോമീറ്ററോളം വഴി കാട്ടിയത്. മമ്മൂട്ടിയോടുള്ള അയാളുടെ അതിരറ്റ സ്‌നേഹം ആന്റോ ജോസഫ് സാമൂഹിക മാധ്യമത്തിലൂടെയാണ് പങ്കുവച്ചത്.

മമ്മൂട്ടിയെ കൂടാതെ ഡ്രൈവർ ഉണ്ണി, ജോർജ്, പിഷാരടി, ആന്റോ ജോസഫ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. തിരികെ കാരക്കുടിയിലെ റൂമിലേക്ക് മടങ്ങാൻ ശ്രമിക്കുകയായിരുന്നു. അതിനിടെ; ‘നീങ്ക മലയാളികളാ? ‘പിന്നെ കറിനുള്ളിലേക്ക് തുറിച്ചു നോക്കി…മുഖത്ത് ആവേശവും അത്ഭുതവും വന്നു ഉറക്കച്ചടവ് പമ്പ കടന്നു…”നീങ്ക മമ്മൂട്ടി സാറാ എന്നെ ഫോളോ സെയ്….ഒരു ബൈക്കിൽ 10 കിലോമീറ്ററോളം അയാൾ ഞങ്ങൾക്ക് വഴി കാട്ടി (ഗൂഗിളിന് പോലും അറിയാത്ത വഴികൾ ) അപ്പടിയെ സ്‌ട്രൈറ് കേരള”….അയാൾ കൈ ചൂണ്ടിയെന്ന് ആന്റോ തന്റെ കുറിപ്പിൽ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!