മുഹമ്മ : സംസ്ഥാന ജല ഗതാഗത വകുപ്പ് മുഹമ്മ സ്റ്റേഷനിൽ സർവ്വീസ് നടത്തുന്ന സർക്കാർ ബോട്ട് യാത്രികർക്ക് പ്രിയമായി ജീവനക്കാരനായ ലാസ്ക്കർ സന്ദീപിന്റെ ഗാനങ്ങൾ.
വേമ്പനാട്ടു കായലിന്റെ ഭംഗി ആസ്വദിച്ചും , കായൽ ഓളങ്ങൾ മുറിച്ചുള്ള അതിമനോഹരമായ ബോട്ട് യാത്രയിലാണ് സംഗീത വിരുന്നൊരുക്കി ജീവനക്കാരനായ സന്ദീപ് എത്തിയത്. ബോട്ടിലെ വിരസമായ യാത്രക്കിടയിൽ കാതുകൾക്ക് ഇമ്പം നൽകിയുള്ള സന്ദീപിൻ്റെ സ്വരമാധുരി യാത്രക്കാർക്ക് പുതിയ അനുഭമാണ് സമ്മാനിച്ചത്.
സംഗീത അദ്ധ്യാപകൻ കൂടിയായ സന്ദീപ് വയലിൽ, ഓടക്കുഴൽ തുടങ്ങിയ വാദ്യോപകരങ്ങളും കൈകാര്യം ചെയ്യും നിരവധി ആദരവുകൾ ഇതിനോടകം സന്ദീപിനെ തേടി വന്നിട്ടുണ്ട്.
ജല ഗതാഗത വകുപ്പ് ടൂറിസം രംഗത്ത് ഇന്നു ലോക ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുകയാണ്. വകുപ്പിലെ മുഹമ്മ സ്റ്റേഷനിൽ നിന്നും പാതിരാമണൽ ദ്വീപിലേയ്ക്ക് സർവ്വീസ് നടത്തുന്ന സൗര ബോട്ടിൽ ദിനംപ്രതി വിനോദ സഞ്ചാരികളുടെ വരവ് വർദ്ധിച്ചിട്ടുണ്ട്. മുഹമ്മ സ്റ്റേഷനിൽ നിന്നു വകുപ്പ് വിനോദ സഞ്ചാരികൾക്ക് നല്കുന്ന സേവനങ്ങളെ കുറിച്ചു സ്രാങ്ക് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ആദർശ് സി റ്റി വിവരണം നല്കി. വളരെ മനോഹരമായ ഗാനം ആലപ്പിച്ച ജീവനക്കാരനായ ലാസ്ക്കർ സന്ദീപിനെ യാത്രക്കാർ അഭിനന്ദിച്ചു.
