വിദ്യാഭ്യാസ മന്ത്രിയുടെ സ്റ്റാഫിൽ ജമാഅത്തെ ഇസ്ലാമി നേതാവ്… അതൃപ്തിയുമായി യൂത്ത് ലീഗ്…

തിരുവനന്തപുരം: വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീന്റെ സ്റ്റാഫിൽ വെൽഫെയർ പാർട്ടി സംസ്ഥാന കമ്മിറ്റി അംഗം കെ.കെ. അഷ്റഫിനെ ഓഫീസ് അറ്റൻഡന്റായി നിയമിച്ചതിൽ മുസ്ലിം ലീഗ് നേതൃത്വത്തെ അതൃപ്തി അറിയിച്ച് യൂത്ത് ലീഗ്. നിയമനത്തിന് പിന്നാലെ യൂത്ത് ലീഗിലും എംഎസ്എഫിലും അതൃപ്തി ശക്തമായി.

സ്റ്റാഫിൽ പ്രാതിനിധ്യം ലഭിക്കുന്നില്ലെന്ന പരാതിയുമായി യൂത്ത് ലീഗ്, എംഎസ്എഫ് നേതാക്കൾ പരസ്യ പ്രതികരണങ്ങൾ നടത്തുന്നതിനിടെയാണ് വെൽഫെയർ പാർട്ടി നേതാവിന്റെ നിയമനം. ഇതോടെയാണ് വിഷയത്തിൽ പാർട്ടിക്കുള്ളിലെ അതൃപ്തി കൂടുതൽ ശക്തമായത്.

നിയമനവുമായി ബന്ധപ്പെട്ട് യൂത്ത് ലീഗ് നേതൃത്വം മുസ്ലിം ലീഗ് നേതൃത്വത്തെ അതൃപ്തി അറിയിച്ചതായാണ് വിവരം. വിഷയം ചർച്ച ചെയ്ത് പരിഹരിക്കാമെന്ന നിലപാടിലാണ് നേതാക്കൾ.

മന്ത്രിയുടെ സ്റ്റാഫിലെ നിയമനങ്ങളിൽ യുവജന സംഘടനകൾക്ക് അർഹമായ പ്രാതിനിധ്യം ലഭിക്കുന്നില്ലെന്ന പരാതിയും നേതൃത്വത്തിന് മുന്നിൽ ഉയർന്നിട്ടുണ്ട്. നിലവിലെ വിവാദം ചർച്ചയിലൂടെ പരിഹരിക്കാനുള്ള നീക്കത്തിലാണ് ലീഗ് നേതൃത്വം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!