കേരള കോൺഗ്രസിന്റെ മുതിർന്ന നേതാവും മുൻ എംപിയുമായ തോമസ് കുതിരവട്ടം അന്തരിച്ചു


ചെങ്ങന്നൂർ:  കേരള കോൺഗ്രസിന്റെ മുതിർന്ന നേതാവും മുൻ എംപിയുമായ, കല്ലിശേരി പണിക്കരുവീട്ടിലായ കുതിരവട്ടത്ത് തോമസ് കുതിരവട്ടം (80) അന്തരിച്ചു. സംസ്കാരം പിന്നീട്.

അവിഭക്ത കേരള കോൺഗ്രസിന്റെ വർക്കിങ് ചെയർമാൻ, ദീർഘകാലം ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. 1985-1991 കാലഘട്ടത്തിൽ രാജ്യസഭാംഗമായിരുന്നു. ബോഫോഴ്സ് ഇടപാടിനെക്കുറിച്ച് അന്വേഷിച്ച സംയുക്ത പാർലമെന്ററി കമ്മിറ്റി അംഗമായിരുന്നു. ഇതുൾപ്പെടെ പാർലമെന്റിന്റെ വിവിധ കമ്മിറ്റികളിലും അംഗമായിരുന്നു. മലങ്കര ഓർത്തഡോക്സ് സഭമാനേജിങ് കമ്മിറ്റി അംഗമായും പ്രവർത്തിച്ചു.

ഭാര്യ: നരിയാപുരം മാടമ്പിൽ പറമ്പിൽ ലിസി തോമസ്.
മക്കൾ: ജൂണി കുതിരവട്ടം (കേരള കോൺഗ്രസ് ഉന്നതാധികാരസമിതിയംഗം), റോണി തോമസ്, ആനി തോമസ്, ടോണി കുതിരവട്ടം (തിരുവൻവണ്ടൂർ പഞ്ചായത്തംഗം). മരുമക്കൾ: അഡ്വ.ഷീനാ ജൂണി, സഞ്ജയ് എം.കൗൾ (എംഡി ആൻഡ് സിഇഒ. ഗിഫ്റ്റ് സിറ്റി, ഗുജറാത്ത്), ജിഷ ടോണി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!