കാപ്പ ചുമത്തിയത് ഹൈക്കോടതി റദ്ദാക്കി; ബിജെപി കൗൺസിലർ ആർ. സുഗതന് ജയിൽ മോചനം

കൊച്ചി: തിരുവനന്തപുരം കോർപറേഷനിലെ ബിജെപി കൗൺസിലർ ആർ. സുഗതനെതിരെ കാപ്പ ചുമത്തി ജില്ലാ കളക്ടർ പുറപ്പെടുവിച്ച ഉത്തരവ് ഹൈക്കോടതി റദ്ദാക്കി.

കാപ്പ തടവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുഗതന്റെ ഭാര്യ നൽകിയ ഹർജിയിലാണ് ഡിവിഷൻ ബെഞ്ചിന്റെ നടപടി. ഇതോടെ കാപ്പ പ്രകാരമുള്ള തടങ്കലിൽ കഴിയുന്ന ആർ. സുഗതന് ജയിൽ മോചിതനാകാൻ വഴിയൊരുങ്ങി.

സുഗതനെതിരെ കാപ്പ ചുമത്തിയ ജില്ലാ കളക്ടറുടെ ഉത്തരവിനെ ചോദ്യം ചെയ്തായിരുന്നു ഭാര്യ ഹൈക്കോടതിയെ സമീപിച്ചത്.

തിരുവനന്തപുരം കോർപറേഷനിലെ വാഴോട്ടുകോണം വാർഡിൽ നിന്നുള്ള ബിജെപി കൗൺസിലറാണ് ആർ. സുഗതൻ. കാപ്പ പ്രകാരം ജയിലിൽ കഴിയുന്നതിനിടെ സത്യപ്രതിജ്ഞ ചെയ്യുന്നതുമായി ബന്ധപ്പെട്ട് നേരത്തെയും സുഗതന്റെ വിഷയം ഹൈക്കോടതിയിലെത്തിയിരുന്നു. ജയിലിൽവച്ച് സത്യപ്രതിജ്ഞ ചെയ്യാൻ കോടതി അനുമതി നൽകിയതിനെ തുടർന്ന് ജൂലൈയിൽ അദ്ദേഹം സത്യപ്രതിജ്ഞ ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!