സംസ്ഥാനത്തെ സ്കൂളുകളിൽ ഓണാഘോഷം നടക്കുന്ന  21-ന് എട്ടാം ക്ലാസിന്റെ മലയാളം രണ്ടാം പേപ്പർ പരീക്ഷ…

തിരുവനന്തപുരം : പരീക്ഷാ ടൈംടേബിളിൽ മാറ്റം വരുത്തിയ വിദ്യാഭ്യാസ വകുപ്പിന്റെ പുതിയ തീരുമാനം എട്ടാം ക്ലാസ് വിദ്യാർഥികളെ ഓണാഘോഷ ദിനത്തിലും പരീക്ഷാഹാളിലെത്തിക്കും.

സംസ്ഥാനത്തെ സ്കൂളുകളിൽ ഓണാഘോഷം സംഘടിപ്പിക്കുന്ന ദിവസമായ ഓഗസ്റ്റ് 21-ന് എട്ടാം ക്ലാസിന്റെ മലയാളം രണ്ടാം പേപ്പർ പരീക്ഷ നടത്താനാണ് പുതുക്കിയ ക്രമീകരണം. നേരത്തെ ഓഗസ്റ്റ് 20-ന് ഉച്ചയ്ക്ക് ശേഷം നടത്താനിരുന്ന പരീക്ഷയാണ് പുതിയ ടൈംടേബിൾ പ്രകാരം ഓഗസ്റ്റ് 21-ലേക്ക് മാറ്റിയത്.

എട്ടാം, ഒമ്പതാം, പത്താം ക്ലാസുകളിലെ വിദ്യാർഥികൾക്ക് ഒരേ സമയത്ത് പരീക്ഷ നടത്തുന്നത് സ്കൂളുകളിൽ പ്രായോഗിക ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുമെന്ന വിമർശനം ഉയർന്നിരുന്നു. പരീക്ഷാ നടത്തിപ്പിലും ക്ലാസ് മുറികളുടെ ക്രമീകരണത്തിലും അധ്യാപക വിന്യാസത്തിലും ബുദ്ധിമുട്ടുകൾ ഉണ്ടാകുമെന്ന വിലയിരുത്തലിനെ തുടർന്നാണ് വിദ്യാഭ്യാസ വകുപ്പ് പരീക്ഷാ ഷെഡ്യൂൾ പുനഃക്രമീകരിച്ചത്.

ഈ മാറ്റത്തിന്റെ ഭാഗമായാണ് എട്ടാം ക്ലാസ് മലയാളം രണ്ടാം പേപ്പർ പരീക്ഷ ഓഗസ്റ്റ് 21-ലേക്ക് മാറ്റിയത്. എന്നാൽ, സ്കൂളുകളിൽ ഓണാഘോഷങ്ങൾ സാധാരണയായി നടക്കുന്ന ദിനത്തിൽ തന്നെ പരീക്ഷ നിശ്ചയിച്ചതിനെ തുടർന്ന് വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കുമിടയിൽ പുതിയ ചർച്ചകൾക്കും ഇടയാക്കിയിരിക്കുകയാണ് തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!