കൊച്ചി : മുഖ്യമന്ത്രി വി ഡി സതീശനും ഇന്ത്യയിലെ യു.എസ്. അംബാസിഡർ സെർജിയോ ഗോറും കൊച്ചിയിൽ വെച്ച് കൂടിക്കാഴ്ച നടത്തി.
ഉന്നതവിദ്യാഭ്യാസം, ടൂറിസം, സംസ്കാരം, നിക്ഷേപം, സമുദ്രമേഖലാ വികസനം തുടങ്ങിയ വിവിധ രംഗങ്ങളിൽ കേരളവും യു.എസും തമ്മിലുള്ള സഹകരണം ശക്തമാക്കുന്നതിനെക്കുറിച്ച് ചർച്ചകൾ നടന്നു.
ഇരുരാജ്യങ്ങളിലെയും സർവകലാശാലകൾ തമ്മിലുള്ള ഗവേഷണ-വിദ്യാഭ്യാസ പങ്കാളിത്തം, സിസ്റ്റർ സിറ്റി മാതൃകയിലുള്ള സഹകരണം, ആയുർവേദ-വെൽനസ് ടൂറിസം സാധ്യതകൾ എന്നിവ അംബാസിഡർ ചൂണ്ടിക്കാട്ടി.
വിഴിഞ്ഞം പദ്ധതിയും കൊച്ചി തുറമുഖവും കേന്ദ്രീകരിച്ചുള്ള നിക്ഷേപ സാധ്യതകളും, അമേരിക്കൻ വ്യവസായികളെ കേരളത്തി ലേക്ക് ആകർഷിക്കുന്നതിനായി യു.എസിൽ പ്രത്യേക ‘ഇൻവെസ്റ്റ് ഡെസ്ക്’ ആരംഭിക്കുന്നതും കൂടിക്കാഴ്ചയിൽ വിഷയമായി. ചീഫ് സെക്രട്ടറിയും മറ്റ് ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്ത ചർച്ചയിൽ ഇരുവിഭാഗവും സഹകരണം തുടരുമെന്ന് വ്യക്തമാക്കി.
