പോലീസ് അന്വേഷണത്തിൽ തൃപ്തിയില്ല ; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി നൽകി നവീൻ ബാബുവിന്റെ കുടുംബം

കൊച്ചി/കണ്ണൂർ : കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം. നവീൻ ബാബുവിന്റെ ഭാര്യ ഹൈക്കോടതിയിൽ ഹർജി നൽകി. പോലീസ് അന്വേഷണത്തിൽ തൃപ്തിയില്ലെന്ന് കുടുംബം ഹർജിയിൽ ആരോപിച്ചു.

നീതി ലഭിക്കാൻ കേന്ദ്ര എജൻസികളുടെ അന്വേഷണം വേണമെന്നും ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു. സിപിഎം നേതാവ് പ്രതിയായ കേസിൽ കാര്യമായ അന്വേഷണം നടക്കുമെന്ന് പ്രതീക്ഷയും ഇല്ല. നവീൻ ബാബുവിന് നീതി ലഭിക്കണമെങ്കിൽ പോലീസ് അന്വേഷണത്തിൽ നിന്ന് മാറി സിബിഐ വരണമെന്നും ഹർജിയിൽ വ്യക്തമാക്കുന്നു.

അതിനിടെ, എഡിഎം നവീൻ ബാബുവിൻ്റെ മരണവുമായി ബന്ധപ്പെട്ട തെളിവുകൾ സംരക്ഷിക്കണമെന്ന് കണ്ണൂർ ചീഫ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ കുടുംബം ആവശ്യപ്പെട്ടിട്ടുണ്ട്. ഹർജിയിൽ അടുത്തമാസം മൂന്നിന് വിധി പറയും.

ജില്ലാ കളക്ടറുടെയും പമ്പിന് അനുമതി തേടിയ പ്രശാന്തന്റെയും ഫോൺ കോൾ വിവരങ്ങളും ഫോൺ ലൊക്കേഷൻ വിവരങ്ങളും സംരക്ഷിക്കണമെന്ന് കുടുംബം കോടിയിൽ ചൂണ്ടിക്കാട്ടി. പോലീസ് സമർപ്പിച്ച റിപ്പോർട്ട് തൃപ്തികരമല്ലെന്നും കുടുംബം കോടതിയിൽ വ്യക്തമാക്കിയിരുന്നു.

ജില്ലാ കളക്ട്രേറ്റിലെ സിസിടിവി ദൃശ്യങ്ങളും കളക്ടറുടെ രണ്ട് നമ്പറുകളിലെയും കോൾ റെക്കോർഡിങും സംരക്ഷിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷണം തടസപെടുത്തുകയല്ല ഉദ്ദേശമെന്നും അന്വേഷണത്തിന് ഉപകാരപ്പെടും വിധം തെളിവുകൾ സംരക്ഷിക്കണമെന്നും കുടുംബത്തിന്റെ അഭിഭാഷകൻ തലശേരി കോടതിയിൽ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!