പാമ്പാടി വെള്ളൂരിൽ കാർ സ്കൂട്ടറിലിടിച്ച് കൂരോപ്പട സ്വദേശി സോമന് ദാരുണാന്ത്യം…

പാമ്പാടി : കോട്ടയം-കുമളി ദേശീയപാതയിൽ (എൻഎച്ച് 183) ഏഴാം മൈലിൽ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടർ യാത്രികൻ മരിച്ചു  കൂരോപ്പട ചെന്നാമാറ്റം സ്വദേശി  കണ്ണമ്പാടത്തിൽ  കെ.സി. സോമനാണ്  ദാരുണാന്ത്യം സംഭവിച്ചത്.

ഏഴാം മൈൽ വെള്ളൂർ സർവീസ് സഹകരണ ബാങ്കിന് സമീപത്തുവെച്ച് സോമൻ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിന്റെ പിറകിൽ അതിവേഗത്തിലെത്തിയ കാർ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണു. വീഴ്ചയിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു  ഒപ്പം മൂക്കിൽനിന്നും ചെവിയിൽനിന്നും കടുത്ത രക്തസ്രാവമുണ്ടായി.

അപകടശബ്ദം കേട്ട് ഓടിയെത്തിയ ബാങ്ക് ജീവനക്കാരനായ ടിനുവും നാട്ടുകാരും ചേർന്നാണ് ഉടനടി രക്ഷാപ്രവർത്തനം നടത്തിയത്. സമീപത്തെ കടയിൽനിന്ന് തോർത്തെടുത്ത് തലയിൽ കെട്ടി രക്തസ്രാവം തടയാൻ ശ്രമിച്ച നാട്ടുകാർ, ആംബുലൻസ് വിളിച്ചുവരുത്തി ഉടൻതന്നെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!