ആറന്മുള : ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ പള്ളിയോട സേവാ സംഘത്തിന്റെ നേതൃത്വത്തിൽ നടന്നുവരുന്ന വള്ളസദ്യ വഴിപാടുകൾ ഇന്ന് പുനരാരംഭിക്കും.
പ്രളയത്തെ തുടർന്ന് പമ്പയാറ്റിൽ ജലനിരപ്പ് അപകടകരമായ നിലയിൽ ഉയർന്നതിനെ തുടർന്ന് ഏതാനും ദിവസമായി വള്ളസദ്യ നിർത്തിവെച്ചിരിക്കുകയായിരുന്നു. ഇതാണ് പുനരാരംഭിക്കുന്നത്.
തെക്കേമുറി കിഴക്ക്, മാരാമൺ എന്നീ പള്ളിയോടങ്ങൾക്ക് വള്ളസദ്യയുണ്ട്. കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ 8 ബസുകൾ എത്തും. ഇതിൽ എത്തുന്നവർക്ക് വള്ളസദ്യയിൽ പങ്കെടുക്കുന്നതിന് സ്പെഷ്യൽ പാസ് ഉണ്ട് . ഇന്ന് 360 പേർ പങ്കെടുക്കും. മാറ്റിവെച്ച സ്പെഷ്യൽ പാസ് സദ്യകൾ ആഗസ്റ്റ് 12,- 25, 29 തീയതികളിൽ നടക്കുമെന്ന് പ്രസിഡന്റ് കെ വി സാംബദേവൻ അറിയിച്ചു.
