ആലപ്പുഴ കളക്ടർക്ക് അഭിനന്ദനവുമായി സ്രാങ്ക് അസോസിയേഷൻ

ആലപ്പുഴ : ജില്ലാ കളക്ടർ ഷാജി വി നായരുടെ മാതൃകാ സേവനങ്ങളെ അഭിനന്ദിച്ചു സ്രാങ്ക് അസോസിയേഷൻ

2018 ൽ ഉണ്ടായ പ്രളയത്തിൽ സ്വന്തം ജീവൻ പോലും നോക്കാതെ കുട്ടനാട്ടിലെ മൃഗങ്ങളുടെ ജീവൻ പോലും കാത്തുസൂക്ഷിച്ചവരായിരുന്നു ജലഗതാഗത വകുപ്പ് ജീവനക്കാർ.  പ്രളയ സമയത്ത് ജലഗതാഗത വകുപ്പ് ഡയറക്ടറായിരുന്ന ഷാജി വി നായരുടെ അവസരോചിതമായ ഇടപെടലും ജീവനക്കാർക്ക് നൽകിയ മാർഗ്ഗ നിർദ്ദേശങ്ങളും, രക്ഷാപ്രവർത്തനങ്ങളും ഒഴിച്ചുകൂടാനാവാത്ത ഒന്നായിരുന്നു.

കർമ്മഫലമായി  ആലപ്പുഴ ജില്ലാ കളക്ടറായി ഷാജി വി നായർ  നിയോഗിക്കപ്പെടുകയും, ഈ പ്രളയകാലത്തും ഓരോ ദിവസവും ജനങ്ങൾക്ക് തുണയായി അവരിൽ ഒരാളായി അദ്ദേഹം നിർവഹിച്ചു വരുന്ന മാതൃകപ്രവർത്തനങ്ങൾ ഒഴിച്ചുകൂടാനാവാത്ത  ഒന്നായി മാറിയിരിക്കുന്നുവെന്നും  സ്രാങ്ക് അസോസിയേഷൻ സംസ്ഥാന സമിതി അഭിപ്രായപ്പെട്ടു.

സ്രാങ്ക് അസോസിയേഷൻ പ്രസിഡൻറ്റ് സരീഷ് എൻ കെ അദ്ധ്യക്ഷത വഹിച്ച യോഗം സംസ്ഥാന ജനറൽ  സെക്രട്ടറി ആദർശ് സി റ്റി ഉത്ഘാടനം ചെയ്തു. സംസ്ഥാന ട്രഷറർ എം സി മധുക്കുട്ടൻ രക്ഷാധികാരി അനൂപ് ഏറ്റുമാനൂർ , സംസ്ഥാന സെക്രട്ടറിമാരായ സി എൻ ഓമനക്കുട്ടൻ, വച കെ ആർ , വൈസ് പ്രസിഡൻറ്റുമാരായ സുധീർ  എസ് , ലാൽ പി സി , തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!