തുടർ ഭരണം അപകടമാണെന്ന് സാനു മാഷിന് ഒരിക്കലും തോന്നിയിട്ടില്ല… ഇടതുപക്ഷത്തെ കരിവാരി തേച്ചിട്ടുമില്ല…

കൊച്ചി : ഇടത് സഹയാത്രികനായ കവി കെ സച്ചിദാനന്ദനെതിരെ പരോക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. എം കെ സാനു മാസ്റ്ററുടെ ചരമവാർഷിക അനുസ്മരണത്തിൽ, അദ്ദേഹത്തെ ചൂണ്ടിക്കാട്ടിയാണ് പിണറായി, സച്ചിദാനന്ദനെതിരെ പരോക്ഷ വിമർശനം നടത്തിയത്.

തുടർ ഭരണം അപകടമാണെന്ന തോന്നലോ, ഇടതുപക്ഷത്ത് നിന്ന് ഇടതുപക്ഷത്തെ കരുവാരി തേച്ച് സ്വീകാര്യതനേടാനോ സാനു മാസ്റ്റർ ശ്രമിച്ചില്ലെന്ന് പറഞ്ഞായിരുന്നു സാഹിത്യ അക്കാദമി മുൻ ചെയർമാൻ കൂടിയായിരുന്ന സച്ചിന്ദാനന്ദനെ പിണറായി വിമർശിച്ചത്. ഇടത് പക്ഷത്തെ ഇകഴ്ത്തി സ്വന്തം യശസ്സ് ഉയർത്താൻ സാനു മാഷ് ശ്രമിച്ചില്ലെന്നും അദ്ദേഹത്തിന് ജന മനസ്സുകളിൽ ഉയർന്ന സ്ഥാനമാണ് ഉള്ളതെന്നും പിണറായി വിജയൻ പറഞ്ഞുവെച്ചു. അത് ഇല്ലാത്തവരാണ് ഞാനിവിടെയുണ്ട് എന്ന് അറിയിക്കാനായി ശ്രമിക്കുന്നതെന്നും മുൻ മുഖ്യമന്ത്രി പറഞ്ഞു.

ഇടത് പക്ഷത്തിന് തുടർ ഭരണം വേണ്ടെന്ന സച്ചിദാനന്ദന്റെ പ്രതികരണത്തിന് മറുപടിയെന്ന രീതിയിലായിരുന്നു പിണറായിയുടെ പ്രസംഗം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!