പാലാ : ഇന്ന് രാവിലെ ഉണ്ടായ രണ്ട് അപകടങ്ങളിൽ നാല് പേർക്ക് പരിക്കേറ്റു. ഇവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.
ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഇരു വാഹനങ്ങളിലെയും യാത്രികർക്ക് പരിക്കേറ്റു. ബൈക്ക് യാത്രക്കാരായ കാനം സ്വദേശി അമൽ പ്രമോദ് ( 22),കൊടുങ്ങൂർ സ്വദേശി സൂരജ് രാജേന്ദ്രൻ ( 22) സ്കൂട്ടർ യാത്രക്കാരനായ പള്ളിക്കത്തോട് സ്വദേശി ശശി ( 62) എന്നിവർക്കാണ് പരിക്കേറ്റത്. രാവിലെ എട്ടു മണിയോടെ പള്ളിക്കത്തോട് അഞ്ചാനി തീയറ്ററിനു സമീപമായിരുന്നു അപകടം.
രാവിലെ 9 മണിയോടെ ചൂണ്ടച്ചേരി ഭാഗത്ത് ബുള്ളറ്റും മിനി പിക് അപ് വാനും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്കേറ്റു. പത്തനംതിട്ട സ്വദേശി റോൺ ടോം ബെന്നി (20) ക്കാണ് പരിക്കേറ്റത്..
