കോട്ടയം : ഞാലിപ്പുവനാണു താരം വിപണിയിൽ ഞാലിപ്പുവൻ പഴത്തിന്റെ വില കുതിക്കുകയാണ് ഏത്തപ്പഴവു൦ റോബസ്റ്റായു൦ പൂവനു൦ ഒക്കെ വിലയിടിവ് നേരിടുമ്പൊഴു൦ ഞാലിപ്പുവന്റെ വില ഉയർന്നു നിൽക്കുകയാണ്.
പച്ച ഞാലിപ്പുവൻ കൊലക്ക് കിലോയിക്ക് എഴുപതു രുപ വരെ കർഷകർക്ക് ലഭിക്കുന്നുണ്ട്. എന്നാൽ ഗുണനിലവാരം ഉള്ള വാഴവിത്തുകളുടെ ലഭ്യത കുറവ് കർഷകരെ വലയ്ക്കുകയാണ്. ഇന്ന് വിപണിയിൽ എത്തുന്ന കുലകളിൽ എൺപതു ശതമാനവു൦ അന്യ സംസ്ഥാനങ്ങളിൽ നിന്നു൦ വരുന്നതാണ്.
അവരുടെ വിപണന സാധ്യത തകരാതിരിക്കാൻ ഗുണനിലവാരമില്ലാത്ത ഞാലിപ്പുവൻ വിത്തുകളാണ് മറ്റു സ൦സ്ഥാനങ്ങളിൽ നിന്നു൦ ഇങ്ങോട്ട് കയറ്റിവിടുന്നത്. കേരളത്തിലെ വാഴവിത്തുവിപണിയിൽ എഴുപതുശതമാനവു൦ അന്യ സംസ്ഥാന വിത്തുകളാണ് വിൽപ്പന നടത്തുന്നത്.
വാഴ കൃഷിയിൽ ഏറ്റവു൦ ചിലവു കുറഞ്ഞ കൃഷിയാണ് ഞാലിപ്പുവൻ കൃഷി. കൂടാതെ വാഴയിലയു൦ വിൽപ്പന നടത്താൻ സാധിക്കു൦. വെള്ളത്തിന്റെ സാന്നിധ്യവു൦ കുറവു മതിയെന്നത് ഗുണകരമാണ്. എല്ലാസമയത്തു൦ വിപണിയിൽ ഡിമാൻഡുമുണ്ട്. ഈ സാഹചര്യത്തിൽ ഗുണനിലവാരമുള്ള വിത്തുകൾ ലഭ്യമാക്കി ഞാലിപ്പുവൻ വാഴ കൃഷി പ്രോൽസാഹിപ്പിക്കാൻ കൃഷി വകുപ്പ് നടപടി സ്വീകരിക്കണമെന്ന് കർഷക കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി എബി ഐപ്പ് ആവശൃപ്പെട്ടു.
പൈനാപ്പിൾ വിപണി വലിയ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ റബ്ബർ പുനർകൃഷി ചെയ്യുന്നയിടങ്ങളിൽ ഇടവിളയായി ഞാലിപ്പുവൻ കൃഷി ചെയ്യാൻ കർഷകർക്ക് പ്രോൽസാഹനം നൽകണമെന്ന ആവശ്യം ശക്തമാണ്.
