ഡ്രൈവര്‍ മദ്യപിച്ച് ബോധംകെട്ടു… ടൂറിസ്റ്റ് ബസ് പെരുവഴിയില്‍ കുടുങ്ങി; യാത്രക്കാര്‍ റോഡില്‍കുടുങ്ങിയത് അഞ്ച് മണിക്കൂര്‍…

തിരുനെല്ലി : സര്‍വീസിനിടെ ടൂറിസ്റ്റ് ബസ് ഡ്രൈവര്‍ മദ്യപിച്ച് ബോധം കെട്ടതിനെ തുടര്‍ന്ന് യാത്രക്കാര്‍ മണിക്കൂറോകളോളം റോഡില്‍ കുടുങ്ങി. വഴിക്കടവ് – ബെംഗളൂരു രാത്രികാല ടൂറിസ്റ്റ് ബസിലെ ഡ്രൈവറാണ് മദ്യപിച്ച് ബോധം കെട്ടത്. ഇതോടെ അഞ്ച് മണിക്കൂറോളമാണ് യാത്രക്കാർ തിരുനെല്ലിയിൽ കുടുങ്ങിയത്.

പിന്നാലെ തിരുനെല്ലി പൊലീസ് എത്തി ഡ്രൈവറെ കസ്റ്റഡിയിലെടുത്തു. താത്കാലിക ഡ്രൈവറാണ് ബസ് ഓടിച്ചിരുന്നത് എന്നായിരുന്നു ട്രാവൽ ഏജൻസിയുടെ വിശദീകരണം. പൊലീസ് വിളിച്ചപ്പോഴാണ് വിവരം അറിഞ്ഞതെന്നും ട്രാവൽ ഏജൻസി വ്യക്തമാക്കിയിരുന്നു.

തലനാരിഴയ്ക്കാണ് വലിയ അപകടം ഒഴിവായത്. വഴിക്കടവില്‍ നിന്ന് ബെംഗളൂരുവിലേക്ക് രാത്രികാല സര്‍വീസ് നടത്തുന്ന ബസാണ്. കുറ്റ്യാടി ചുരം വഴിയാണ് ബെംഗളൂരുവിലേക്ക് പോകുന്നത്. ചുരം വഴി പോകുമ്പോള്‍ ബസ് റിവേഴ്‌സ് വരികയും മറ്റൊരു കാറിലേക്ക് ഇടിക്കുകയും ചെയ്തിരുന്നു.
മദ്യപിച്ച് ലക്കുകെട്ടാണ് ഡ്രൈവര്‍ വാഹനമോടിച്ചിരുന്നത്. തിരുനെല്ലി എത്തിയതോടെ ഡ്രൈവര്‍ ഛര്‍ദ്ദിച്ച് ബോധം കെട്ടു. ഇതോടുകൂടി യാത്രക്കാര്‍ വഴിയില്‍ കുടുങ്ങുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!