കോട്ടയം ജില്ലയിലെ ഇന്നത്തെ വൈദ്യുതി മുടക്കം…

കോട്ടയം ജില്ലയിൽ താഴെപ്പറയുന്ന സ്ഥലങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങുമെന്ന് കെഎസ്ഇബി അധികൃതർ അറിയിച്ചു

പൈക ഇലക്ട്രിക്കൽ സെക്ഷൻ  പരിധിയിൽ HT ടച്ചിങ് ക്ലിയറൻസ്  വർക്ക് നടക്കുന്നതിനാൽ  രാവിലെ 08:30  മുതൽ വൈകിട്ട് 05:30 വരെ   
* പാമ്പോലി
* കുന്നപ്പള്ളി
* കാപ്പുക്കയം
* കാരക്കുളം
എന്നീ ട്രാൻസ്ഫോർ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ വൈദ്യുതി  മുടങ്ങും.

തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന ഇല്ലത്തുപ്പറമ്പ് ,  കളരിത്തറ , വേഷ്ണാൽ   എന്നീ  ട്രാൻസ്ഫോർമറുകളിൽ  രാവിലെ 09  മുതൽ വൈകുന്നേരം 05:30 വരെ വൈദ്യുതി മുടങ്ങും.

തെങ്ങണ ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള, മോസ്കോ, പൊൻപുഴ, പഴയ ബ്ലോക്ക് , ഗുഡ് ഷെപ്പേട് , വക്കീൽ പടി, പുതുച്ചിറ എന്നീ   ട്രാൻസ്ഫോമർ പരിധിയിൽ തിങ്കഴായ്ച രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെയും മാമ്മൂട് മിനി ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ ഉച്ചയ്ക്ക് 12  മുതൽ വൈകുന്നേരം 5  വരെയും വൈദ്യുതി മുടങ്ങും

മണർകാട്  ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ചെറിയാൻ ആശ്രമം, പൂപ്പട , പുളിമൂട് ,   AVM റബ്ബേഴ്സ്, ഗുഡ് ന്യൂസ്, KPL, മരിയൻ സെന്റർ ട്രാൻസ്ഫോമറുകളിൽ ഭാഗികമായി വൈദ്യുതി മുടങ്ങും

കുറിച്ചി സെക്ഷനിൽ രാവിലെ 9 മുതൽ വൈകുന്നേരം 5.30 വരെ വെള്ളേക്കളം ട്രാൻസ്‌ഫോർമർ പരിധിയിൽ പൂർണ്ണമായും മുട്ടത്തുപടി,ഇളംകാവ്, മാത്തൻകുന്ന്‌, അമ്പലക്കൊടി എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.

നാട്ടകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മഠത്തിൽകാവ്,ഷാജി മറിയപള്ളി  എന്നീ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ  9:30 മുതൽ വൈകിട്ട്   6:00 വരെ  വൈദ്യുതി മുടങ്ങുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!