തിരുവല്ല : തിരുവല്ല ആസ്ഥാനമായി പ്രവർത്തിച്ചുവന്നിരുന്ന സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ സാമ്പത്തിക പ്രതിസന്ധി മൂലം പ്രവർത്തനം നിലച്ച നെടുംപറമ്പിൽ ക്രെഡിറ്റ് സിൻഡിക്കേറ്റിലെ നിക്ഷേപകരും ജീവനക്കാരും സമരത്തിലേക്ക്.
മാനേജ്മെൻ്റിൻ്റെ കെടുകാര്യസ്ഥതയും നിരുത്തരവാദത്തവും മുലമാണ് നെടുംപറമ്പിൽ ക്രെഡിറ്റ് സിൻഡിക്കേറ്റ് പ്രവർത്തനം നിലയ്ക്കാൻ കാരണമെന്ന് ആക്ഷൻ കൗൺസിൽ ഭാരവാഹികൾ കുറ്റപ്പെടുത്തി. നിക്ഷേപകരും ജീവനക്കാരും പ്രതിക്ഷേധ മാർച്ചും ധർണയും നടത്തുമെന്ന് വാർത്താ സമ്മേളനത്തിൽ ആക്ഷൻ കൗൺസിൽ ഭാരവാഹികൾ അറിയിച്ചു.
29 ന് തിരുവല്ല ഹെഡ് ഓഫീസിന് മുന്നിൽ പ്രതിക്ഷേധ മാർച്ചും ധർണയും നടത്തും.
അന്ന് രാവിലെ 11 ന് നെടുംപറമ്പിൽ ക്രെഡിറ്റ് സിൻഡിക്കേറ്റ് എംപ്ലോയീസ് വെൽഫെയർ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന സമര പരിപാടിയിൽ കേരളത്തിലെ 150 ബ്രാഞ്ച് കളിൽ നിന്നുമായി നിക്ഷേപകരും, ജീവനക്കാരും പങ്കെടുക്കും.
നിക്ഷേപകരുടെ പണം അടിയന്തിരമായി തിരിച്ചു നൽകുക ,അടച്ചുപൂട്ടിയ ബ്രാഞ്ചുകൾ ഉടൻ തുറക്കുക, ജീവനക്കാർക്ക് നൽകാനുള്ള ആനുകൂല്യങ്ങൾ നൽകുക എന്നിവയാണ് അവർ സമരത്തിൽ ഉയർത്തുന്ന ആവശ്യങ്ങൾ.
വാർത്താസമ്മേളനത്തിൽ പ്രസിഡൻ്റ . ടിൻസ് എബ്രഹാം, സെക്രട്ടറി ഡയാന മാഗി വർഗീസ്, ട്രഷറർ മാത്തുകുട്ടി കലയത്തിനാൽ, പ്രസന്ന കുമാരൻ നായർ, വിനയകുമാരൻ നായർ, ലിസി എലിസബത്ത് ആൻഡ്രൂസ് എന്നിവർ പങ്കെടുത്തു.
