കോട്ടയം: റെയില്‍വേ സ്റ്റേഷനില്‍ യാത്രക്കാരന് തെരുവ് നായയുടെ കടിയേറ്റു. ഇന്നലെ(ശനിയാഴ്ച)യായിരുന്നു സംഭവം.
പരുത്തുംപാറ സ്വദേശി സജി ജേക്കബിനാണ് നായയുടെ കടിയേറ്റത്. സ്റ്റേഷൻ കൗണ്ടറിൽ എത്തി ടിക്കറ്റ് എടുത്ത് തിരികെ നടക്കുമ്പോള്‍ കൗണ്ടറിന് സമീപം കിടന്നിരുന്ന നായ സജിയെ കടിക്കുകയായിരുന്നു.
കാലിന് ആഴത്തില്‍ മുറിവേറ്റ സജിയെ കോട്ടയം ജില്ലാ ജനറല്‍ ആശുപത്രിയിലും തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു.
