കൊല്ലം : പത്തനാപുരത്ത് ആംബുലൻസിൽ കടത്തുകയായിരുന്ന കഞ്ചാവ് പിടികൂടി. സംഭവത്തിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു.
കറവൂർ സ്വദേശി വിഷ്ണു, പുനലൂർ സ്വദേശി നസീർ എന്നിവരാണ് അറസ്റ്റിലായത് ഇവരുടെ പക്കൽ നിന്നും നാല് കിലോ കഞ്ചാവും പിടിച്ചെടുത്തു.
പുനലൂരിലേക്ക് കഞ്ചാവ് കടത്തുന്നതിനിടെ പിടവൂരിൽവച്ചാണ് ഇവർ പിടിയിലായത്. പത്തനാപുരം മേഖലയിൽ വ്യാപകമായി കഞ്ചാവ് എത്തുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പരിശോധന നടത്തുന്നതിനിടെ ആയിരുന്നു കഞ്ചാവ് പിടികൂടിയത്. രണ്ട് കിലോ വിധം രണ്ട് പൊതികളിലായിട്ടാണ് 4 കിലോ കഞ്ചാവ് പിടികൂടിയിരിക്കുന്നത്. കഞ്ചാവ് എവിടെ നിന്നും ലഭിച്ചുവെന്നതിൽ അന്വേഷണം ആരംഭിച്ചു.
രണ്ട് പ്രതികളെയും അടുത്ത ദിവസം കോടതിയിൽ ഹാജരാക്കും. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാ ണെന്ന് പോലീസ് പറഞ്ഞു. താലൂക്ക് ആശുപത്രിയ്ക്ക് സമീപമാണ് ആംബുലൻസ് ഓടുന്നത്
ആംബുലൻസിൽ കഞ്ചാവ് കടത്ത്; രണ്ട് പേർ അറസ്റ്റിൽ
