പതിനൊന്നാം ക്ലാസുകാരൻ്റെ തലച്ചോറിൽ ഉദിച്ചത് 64 കോടിയുടെ തട്ടിപ്പ്; AI ഉപയോഗിച്ച് വ്യാജ ആപ്പുകളുണ്ടാക്കിയ 18കാരൻ പിടിയിൽ!!

കാൺപൂർ : ആർട്ടിഫിഷ്യൽ ഇന്റലിജൻസും ടെലിഗ്രാമും ഉപയോഗിച്ച് രാജ്യവ്യാപകമായി 64 കോടിയിലധികംരൂപയുടെ സൈബർ തട്ടിപ്പ് നടത്തിയ നെറ്റ്‌വർക്കിന് പിന്നിലെ മാസ്റ്റർമൈൻഡായ 18-കാരൻ സൂറത്ത്പൊലീസിന്റെ പിടിയിൽ.ഉത്തർപ്രദേശിലെ കാൺപൂരിലെ ഒരു ഹോട്ടലിൽ നിന്ന് രോഹിത്വീരേന്ദ്രസിംഗ് ശാക്യ എന്ന പതിനൊന്നാം ക്ലാസ് ഡ്രോപ്പ് ഔട്ടായ യുവാവിനെ സൂറത്ത് സിറ്റി സൈബർക്രൈം സെല്ലാണ് അറസ്റ്റ് ചെയ്തത്.

ബാങ്കുകളുടെയും സർക്കാർ സേവനങ്ങളുടെയും വ്യാജ മൊബൈൽ ആപ്ലിക്കേഷനുകൾ (APK ഫയലുകൾ) നിർമ്മിച്ച് ജാർഖണ്ഡിലെ ജാംതാറ, ഹരിയാന, രാജസ്ഥാൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നസൈബർ ക്രിമിനൽ സംഘങ്ങൾക്ക് നൽകുകയായിരുന്നു ഇയാളുടെ രീതി.

പതിനൊന്നാം ക്ലാസിൽ പഠനം ഉപേക്ഷിച്ചുവെങ്കിലും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ടൂളുകളുടെസഹായത്തോടെ കോഡിംഗിൽ വിദഗ്ദ്ധനായി മാറിയ രോഹിത്, പ്രമുഖ ബാങ്കുകൾ, ആധാർസേവനങ്ങൾ, ആർ.ടി.ഒ ചലാൻ പോർട്ടലുകൾ എന്നിവയോട് തികച്ചും സാമ്യമുള്ള വ്യാജആപ്പുകളാണ് നിർമ്മിച്ചത്. മാസം 15,000 രൂപ സബ്‌സ്‌ക്രിപ്‌ഷൻ നിരക്കിലാണ് ഇയാൾതട്ടിപ്പുകാർക്ക് വ്യാജ ആപ്പുകൾ നൽകിയിരുന്നത്. ഇരകൾ ഇൻസ്റ്റാൾ ചെയ്യുന്ന വ്യാജ ആപ്പും തട്ടിപ്പുകാർക്ക് ഒ.ടി.പി, ബാങ്കിംഗ് വിവരങ്ങൾ എന്നിവ തത്സമയം ചോർത്താൻ സഹായിക്കുന്നഅഡ്മിൻ ആപ്പും രോഹിത് പ്രത്യേകം വികസിപ്പിച്ചിരുന്നു.

കഴിഞ്ഞ മെയ് മാസത്തിൽ സൂറത്ത് സ്വദേശിക്ക് വ്യാജ ആപ്പ് വഴി 5 ലക്ഷം രൂപ നഷ്ടപ്പെട്ട കേസിന്റെഅന്വേഷണമാണ് വൻ ശൃംഖലയെ പുറത്തുകൊണ്ടുവന്നത്. ഇയാളുടെ സാങ്കേതിക വിദ്യഉപയോഗിച്ച് നിർമ്മിച്ച 121 വ്യാജ ആപ്പുകൾ രാജ്യത്തുടനീളം 21,000-ത്തിലധികം മൊബൈൽഫോണുകളിൽ ഇൻസ്റ്റാൾ ചെയ്യപ്പെടുകയും 54,000-ത്തിലധികം വ്യാജ ഇടപാടുകളിലൂടെ 64.38 കോടി രൂപ തട്ടിയെടുക്കുകയും ചെയ്തതായി ഡിജിറ്റൽ ഫോറൻസിക് പരിശോധനയിൽ വ്യക്തമായി.

പ്രതിയിൽ നിന്ന് രണ്ട് മൊബൈൽ ഫോണുകളും ലാപ്‌ടോപ്പും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. കൂടുതൽ തട്ടിപ്പ് സംഘങ്ങൾക്ക് ഇയാൾ സാങ്കേതിക സഹായം നൽകിയിട്ടുണ്ടോ എന്ന കാര്യത്തിൽപൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!