കോട്ടയം : കുടുംബശ്രീയുടെ പ്രീമിയം ഭക്ഷ്യ ഉൽപന്നങ്ങൾ ഇനി കേരളത്തിലെ കൂടുതൽ സാധാരണക്കാരുടെ കൈകളിലേക്ക് എത്തും.
ഇതിന്റെ ഭാഗമായി ഈ വരുന്ന ഓണത്തിന് മുൻപായി കൊല്ലം, പത്തനംതിട്ട, കോട്ടയം, മലപ്പുറം, കണ്ണൂർ, കാസർഗോഡ് എന്നീ 6 ജില്ലകളിലെ സൂപ്പർമാർക്കറ്റുകളിൽ കൂടി കുടുംബശ്രീ ഉൽപന്നങ്ങൾ വിൽപ്പനയ്ക്ക് എത്തിക്കും.
തൃശൂർ ജില്ലയിലാണ് ഈ പദ്ധതി ആദ്യമായി തുടങ്ങിയത്. ഓൾ കേരള ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ എന്ന വ്യാപാരി സംഘടനയുമായി സഹകരിച്ചാണ് കുടുംബശ്രീ ഈ പുതിയ ചുവടുവെപ്പ് നടത്തുന്നത്.
കേരളത്തിലും പുറത്തുമുള്ള അയ്യായിരത്തിലധികം സൂപ്പർമാർക്കറ്റുകൾ വഴി ഉൽപന്നങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാനാണ് ലക്ഷ്യമിടുന്നത്.
