മുഖ്യമന്ത്രിയുടെ ശൈലിയിൽ ആർഎസ്പിക്ക് കടുത്ത അതൃപ്തി; കോൺഗ്രസിലെ ചർച്ചകളിൽ…

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ ശൈലിയിൽ ആർഎസ്പിക്ക് കടുത്ത അതൃപ്തി. ബോർഡ് കോർപറേഷൻ വിഭജനത്തിൽ ഉഭയകക്ഷി ചർച്ചയ്ക്ക് ആർഎസ്പി മൂന്ന് തവണ നേരിട്ട് ആവശ്യപ്പെട്ടു. എന്നാൽ ഉറപ്പ് പറഞ്ഞിട്ടും ചർച്ച നടത്തിയില്ല. ഒടുവിൽ നാല് പദവികൾ വാഗ്ദാനം ചെയ്തു. പരസ്യ പ്രതികരണം മിതപ്പെടുത്തിയത് മുന്നണി മര്യാദ പരിഗണിച്ചാണെന്നാണ് ആർഎസ്പി നേതാക്കൾ പറയുന്നത്.

അതേസമയം ബോർഡ് കോർപറേഷൻ വിഭജനത്തെച്ചൊല്ലിയുള്ള തർക്കത്തിന് പിന്നാലെ കോൺഗ്രസിലെ ചർച്ചകളിൽ അനിശ്ചിതത്വം ഉണ്ടായിരിക്കുകയാണ്. പ്രാതിനിധ്യമില്ലെന്ന പരാതിയുമായി എ വിഭാഗം രംഗത്തെത്തി. ഹൈക്കമാൻഡ് ഇടപെട്ട് സമിതിയുണ്ടാക്കുമെന്ന പ്രതീക്ഷയിലാണ് എ ഗ്രൂപ്പ് നേതാക്കൾ.

അതിനിടെ, മദ്യനയത്തിന്റെ കരടായെങ്കിലും പരിശോധിക്കാൻ യുഡിഎഫ് ഉപസമിതി ആയില്ല. ഉപസമിതി അധ്യക്ഷനായി കെ ശിവദാസൻ നായർ ആണ് കോൺഗ്രസ് പരിഗണനയിൽ ഉള്ളത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!