പട്നയിൽ ആഡംബര വിവാഹത്തിനൊരുങ്ങി അനന്ത് സിങ്; 50 ലക്ഷം ഗുലാബ് ജാമുനും കുതിരയോട്ട മത്സരവും…

പട്ന: ബോളിവുഡ് സിനിമകളെയും രാജകീയ വിവാഹങ്ങളെയും അനുസ്മരിപ്പിക്കുന്ന വമ്പൻ ആഘോഷത്തിന് ബിഹാറിലെ എംഎൽഎ അനന്ത് സിങ്ങിന്റെ കുടുംബം ഒരുങ്ങുന്നു.

മകളുടെ വിവാഹത്തോടനുബന്ധിച്ച് നൂറടി നീളമുള്ള ടെന്റുകൾ, പാചകത്തിനായി പ്രത്യേക സംവിധാനങ്ങൾ, ഹെലിപ്പാഡ്, കുതിരയോട്ട മത്സരം തുടങ്ങി വിപുലമായ ഒരുക്കങ്ങളാണ് പട്നയിലെ ലാഡ്മ ഗ്രാമത്തിൽ നടക്കുന്നത്.

അനന്ത് സിങ് എന്ന ഛോട്ടെ സർക്കാർ എന്നറിയപ്പെടുന്ന എംഎൽഎയുടെ മകൾ ശിവാംഗിയും കമാൻഡന്റ് രൺവിജയ് കുമാറിന്റെ മകൻ ഋഷികേശ് കുമാറും തമ്മിലുള്ള വിവാഹം നവംബർ 25നാണ്. വിവാഹാഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന ഹൽദി ചടങ്ങിൽ അതിഥികൾക്കായി 50 ലക്ഷം ഗുലാബ് ജാമുനാണ് ഒരുക്കുന്നത്. ഇതിന്റെ തയ്യാറെടുപ്പുകൾക്കായി നൂറടി നീളമുള്ള പ്രത്യേക ടെന്റും സജ്ജമാക്കിയിട്ടുണ്ട്വി

വാഹത്തിനെത്തുന്ന അതിഥികൾക്ക് ഭക്ഷണം ഒരുക്കുന്നതിനായി 12 ടെന്റുകളാണ് നിർമിച്ചിരിക്കുന്നത്. മധുരപലഹാരങ്ങൾ തയ്യാറാക്കാൻ ആവശ്യമായ പാൽ ടാങ്കറുകളിലാണ് എത്തിക്കുന്നതെന്ന് അനന്ത് സിങ്ങിന്റെ സഹായി കനയ്യ സിങ് എൻഡിടിവിയോട് പറഞ്ഞു. വിവാഹ ചടങ്ങുകളുടെയും അതിഥി സൽക്കാരത്തിന്റെയും ചുമതല അനന്ത് സിങ്ങിന്റെ മക്കളായ അങ്കിത്, അഭിഷേക്, അഭിനവ് എന്നിവർക്കാണ്.

വിവാഹദിനത്തിലെ പ്രധാന ആകർഷണങ്ങളിലൊന്ന് കുതിരയോട്ട മത്സരമായിരിക്കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രത്യേക ഇനം കുതിരകൾ മത്സരത്തിൽ പങ്കെടുക്കും. ഓട്ടത്തിനിടെ കുതിരകൾ ഒരേസമയം രണ്ടു കാലുകൾ ഉയർത്തുന്ന അഭ്യാസമാണ് മത്സരത്തിലെ പ്രത്യേകതയെന്ന് അനന്ത് സിങ് വ്യക്തമാക്കി. മത്സരത്തിലെ വിജയിക്ക് ആഡംബര എസ്‌യുവിയാണ് സമ്മാനമായി നൽകുന്നത്.

വിവാഹവേദിക്ക് സമീപം ദേശീയപാതയോട് ചേർന്ന് ഹെലിപ്പാഡ് ഒരുക്കുന്നതിന്റെ നിർമാണവും പുരോഗമിക്കുകയാണ്. അതിഥികളുടെ വരവും ആഘോഷങ്ങളുടെ നടത്തിപ്പും സുഗമമാക്കാൻ വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

നവംബർ 25ന് നടക്കുന്ന വിവാഹം ബിഹാറിലെ ശ്രദ്ധേയമായ ആഘോഷങ്ങളിലൊന്നായി മാറുമെന്നാണ് ഒരുക്കങ്ങൾ സൂചിപ്പിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!