ലംഘിച്ചാൽ നടപടി, കേരളത്തിലെ 2 മെഡി. കോളേജുകളടക്കം 70 ആശുപത്രികൾക്ക് അന്ത്യശാസനം

ന്യൂഡൽഹി : രാജ്യത്തെ മെഡിക്കൽ കോളേജുകൾക്ക് നാഷണൽ മെഡിക്കൽ കമ്മീഷൻ (എൻഎം.സി) യുടെ അന്ത്യശാസനം. സിസിടിവികൾ കേന്ദ്ര നെറ്റ്‌വർക്കുമായി ബന്ധിപ്പിക്കാൻ ഇനിയും ബാക്കിയുള്ള മെഡിക്കൽ കോളേജുകൾ ഉടൻ പൂർത്തിയാക്കണമെന്നാണ് നിർദ്ദേശം.

രാജ്യത്തെ 70 മെഡിക്കൽ കോളേജുകൾക്കാണ് കർശന നിർദേശം നൽകിയത്. ഇന്ത്യയിലെ മെഡിക്കൽ വിദ്യാഭ്യാസവും ചികിത്സാ രംഗവും നിയന്ത്രിക്കുന്ന പരമോന്നത സമിതിയാണ് നാഷണൽ മെഡിക്കൽ കമ്മീഷൻ.

സിസിടിവി സംവിധാനങ്ങൾ നാഷണൽ മെഡിക്കൽ കമ്മീഷന്റെ കേന്ദ്രീകൃത നിരീക്ഷണ ശൃംഖലയുമായി അടിയന്തരമായി ബന്ധിപ്പിക്കാനാണ് നിർദ്ദേശം നൽകിയത്. ഇത് ലംഘിക്കുന്ന കോളേജുകൾക്കെതിരെ കർശനമായ അച്ചടക്ക നടപടികൾ സ്വീകരിക്കുമെന്നും കമ്മീഷൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ആലപ്പുഴയിലെ ടിഡി മെഡിക്കൽ കോളേജും , കാസർഗോഡ് ഗവൺമെന്റ് മെഡിക്കൽ കോളേജും പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!