കോട്ടയം : സംസ്ഥാനത്ത് നാല് ജില്ലകളിൽ ഇന്ന് സ്വകാര്യ ബസ് സമരം. കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, കൊല്ലം ജില്ലകളിൽ ഇന്ന് സ്വകാര്യ ബസുകൾ ഓടില്ല.
പ്രിയദർശിനി പദ്ധതിമൂലം സ്വകാര്യ ബസ് വ്യവസായം പ്രതിസന്ധിയിലായെന്ന് ന്നാരോപിച്ചാണ് വിവിധ സംഘടനകളുടെ നേതൃത്വത്തിൽ സ്വകാര്യ ബസുകൾ ഇന്ന് സർവീസുകൾ നിർത്തിവച്ചു പണിമുടക്കുന്നത്.
ഈ ജില്ലകളിൽ ബസ് ഉടമകളുടെയും ജീവനക്കാരുടെയും നേതൃത്വത്തിൽ രാവിലെ അതാത് കളക്ടറേറ്റുകളിലേക്ക് മാർച്ചും നടത്തും.
