ജ്യേഷ്ഠൻ അനുജനെ കുത്തിക്കൊന്നു; പൊലീസ് എത്തിയപ്പോൾ മദ്യലഹരിയിൽ ടിവി കണ്ട് രസിച്ച് പ്രതി…

ഇടുക്കി : അടിമാലി ശല്യംപാറയിൽ ജേഷ്ഠൻ അനുജനെ കുത്തിക്കൊന്നു. ശല്യംപാറ സ്വദേശി പ്രസാദ് ആണ് അനുജൻ അനിലിനെ കുത്തിക്കൊലപ്പെടുത്തിയത്.

ഇന്നലെ വൈകീട്ട് മദ്യപിച്ച് എത്തിയ പ്രസാദ് അനിലുമായി വാക്കുതർക്കത്തിൽ ഏർപ്പെടുകയും തുടർന്ന് വീട്ടിലുണ്ടായിരുന്ന കത്തിയെടുത്ത് കുത്തുകയും ആയിരുന്നു. ഈ സമയത്ത് അനിലിന്റെ വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല.

മണിക്കൂറുകൾക്കു ശേഷം ഭാര്യ തിരിച്ചെത്തിയപ്പോൾ രക്തം വാർന്ന നിലയിൽ ഹാളിൽ കിടക്കുന്ന അനിലിനെയാണ് കണ്ടെത്തിയത്. ഉടൻ തന്നെ അനിലിനെ അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിവരം അറിഞ്ഞ് പൊലീസ് സ്ഥലത്ത് എത്തിയപ്പോൾ മദ്യലഹരിയിൽ ടിവി കണ്ടിരിക്കുകയായിരുന്നു പ്രസാദ്.

പ്രസാദിനെ വെള്ളത്തൂവൽ പൊലീസ് അറസ്റ്റ് ചെയ്തു. പ്രസാദ് സ്ഥിരമായി വീട്ടിലെത്തുന്ന ആൾ ആയിരുന്നില്ലെന്ന് അയൽവാസികൾ പറഞ്ഞു. രണ്ടു മാസങ്ങൾക്കു മുൻപ് ബിഎസ്എൻഎൽ കേബിളുകൾ മോഷ്ടിച്ചുവിറ്റ സംഭവത്തിൽ ജയിലിൽ ആയതിനുശേഷം അടുത്തിടെയാണ് പ്രസാദ് പുറത്തിറങ്ങിയത്.

അനിലിന്റെ മൃതദേഹം അടിമാലി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ഇന്ന് ബന്ധുക്കൾക്ക് വിട്ടുനൽകുമെന്ന് പൊലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!