ശബരിമല വെർച്വൽ ക്യൂ ബുക്കിങ് വ്യാഴാഴ്ച മുതൽ…

തിരുവനന്തപുരം : ഈ വർഷത്തെ ശബരിമല മണ്ഡലകാല തീർഥാടനത്തിനുള്ള വെർച്വൽ ക്യൂ ബുക്കിങ് വ്യാഴാഴ്ച മുതൽ. സ്‌പോട്ട് ബുക്കിങ് ഉൾപ്പടെ ദിവസം പരമാവധി 80,00 ബുക്കിങ് ആണ് ഉള്ളത്. ഇന്ന് ചേർന്ന തിരുവിതാംകൂർ ദേവസ്വം ബോർഡ് യോഗത്തിന്റെതാണ് തീരുമാനം. ബുക്കിങ് ഒക്ടോബർ 29 രാവിലെ പത്തുമണി മുതൽ ആരംഭിക്കും.

sabarimalaonline.org എന്ന വെബ്‌സൈറ്റ് വഴിയാണ് ദർശനത്തിനായുള്ള സ്ലോട്ട് ബുക്ക് ചെയ്യേണ്ടത്. വെർച്വൽ ക്യൂ ബുക്കിങ് സൗജന്യമാണ്.സ്‌പോട്ട് ബുക്കിങ്ങുകൾ വളരെ പരിമിതമാണ്. അതിനാൽ മുൻകൂർ വെർച്വൽ ക്യൂ ബുക്കിങ് ഇല്ലാതെ എത്തുന്ന എല്ലാ ഭക്തരെയും ഉൾക്കൊള്ളാൻ കഴിയില്ല.

വെർച്വൽ ക്യൂ ബുക്കിങ് ഇല്ലാത്തവർക്ക് ദർശനത്തിന് അസൗകര്യവും നീണ്ട കാത്തിരിപ്പ് സമയവും ഉണ്ടാകാൻ സാധ്യതയുണ്ട്. അനിയന്ത്രിതമായ തിരക്ക് സുരക്ഷാ ക്രമീകരണങ്ങളെ തടസ്സപ്പെടുത്താൻ സാധ്യതയുള്ളതിനാൽ, തീർഥാടകർ യാത്ര ആരംഭിക്കുന്നതിന് മുമ്പ് വെർച്വൽ ക്യൂ സ്ലോട്ട് ഉറപ്പാക്കാൻ ശ്രദ്ധിക്കണമെന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള തീർഥാടകർ അനുവദിച്ച സമയത്തിനുള്ളിൽ മാത്രം എത്തുന്ന രീതിയിൽ യാത്ര ആസൂത്രണം ചെയ്യണമെന്നും അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!