കൂരോപ്പടയിൽ സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടം; വിട്ടുമുറ്റത്ത് നിർത്തിയിട്ട കാറിൻ്റെ ചില്ല് അടിച്ച് തകർത്തു…

പാമ്പാടി: കൂരോപ്പടയിൽ സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടം. വിട്ടുമുറ്റത്ത് നിർത്തിയിട്ട കാറിൻ്റെ ചില്ല് അടിച്ച് തകർത്തു. ഞായറാഴ്ച്ച രാത്രിയായിരുന്നു സംഭവം.

കൂരോപ്പട പത്താം വാർഡിൽ അംഗൻവാടിക്ക് സമീപം താമസിക്കുന്ന ആനിക്കുന്നേൽ നിഷാ കുമാരിയുടെ ഉമസ്ഥതയിലുള്ള സൈലോ കാറിൻ്റെ ചില്ല് സാമുഹ്യ വിരുദ്ധർ അടിച്ച് തകർക്കുകയായിരുന്നു. വീട് പണി നടക്കുന്നതിനാൽ അയൽവാസിയായിരുന്ന വിപിൻ്റെ വീട്ടുമുറ്റത്തായിരുന്നു കാർ ഇട്ടിരുന്നത്.

വീട്ടുകാരുടെ പരാതിയെ തുടർന്ന് പാമ്പാടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.സി.സി ടി.വി ക്യാമറാ ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുന്നു.

പ്രതികളെക്കുറിച്ച് ചില സൂചനകൾ ലഭിച്ചിട്ടുണ്ടെന്നും ഉടൻ പിടികൂടുമെന്ന് പാമ്പാടി പോലീസ് സി.ഐ ഷിജി കെ പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!