ഏറ്റുമാനൂർ : കോട്ടയം എറണാകുളം റൂട്ടിൽ സർവീസ് നടത്തുന്ന ജയൻ എന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസാണ് അതിരമ്പുഴ റൂട്ടിൽ സർവീസ് നടത്തുന്ന ജാക്വിലിൻ ബസ്സിൽ ഇടിച്ചത്.
ജയൻ ബസ് ഏറ്റുമാനൂർ സ്റ്റാൻഡിൽ നിന്നും പുറത്തേക്ക് ഇറങ്ങുകയായിരുന്ന സമയത്താണ് വേഗതയിൽ എത്തിയ ജാക്വിലിൻ ബസിൻ്റെ പിന്നിൽ ജയൻ ബസ് വന്നിടിച്ചത്.
ഇടിയുടെ ആഘാതത്തിൽ ജയൻ ബസിൻ്റെ മുൻ ഭാഗവും തകർന്നു.
അപകടത്തിൽ ബസ് യാത്രക്കാരനായ ഒരാൾക്ക് പരിക്കേറ്റു.
അപകടത്തെ തുടർന്ന് എം സി റോഡിൽ ഗതാഗത തടസവും ഉണ്ടായി.
അമിത വേഗത്തിൽ എത്തിയ ബസ് സർവീസ് നടത്തിയതാണ് അപകടകാരണമെന്ന് ആരോപിച്ച് നാട്ടുകാർ രംഗത്ത് എത്തി.
എറണാകുളം റൂട്ടിൽ സർവീസ് നടത്തുന്ന ബസ്സുകളുടെ അമിതവേഗം യാത്രക്കാർക്ക് ഭീഷണിയാണെന്നും നാട്ടുകാർ ആരോപിച്ചു.
ഏറ്റുമാനൂരിൽ സ്വകാര്യ ബസ്സുകൾ കൂട്ടിയിടിച്ച് യാത്രക്കാരന് പരിക്കേറ്റു
