കൊച്ചി: പത്മജ വേണുഗോപാല്‍ ബിജെപി വിട്ടതില്‍ ബിജെപി ജനറല്‍ സെക്രട്ടറി എസ് സുരേഷിനെ തള്ളി വക്താവ് യുവരാജ് ഗോകുൽ രംഗത്ത്.
പത്മജ മൊത്തം പാര്‍ട്ടിയേയും കുറ്റം പറഞ്ഞാണ് പുറത്ത് പോകുന്നതെന്ന് യുവരാജ് ചൂണ്ടിക്കാട്ടി. ആശയം ശരിയല്ല, ഐഡിയോളജി ശരിയല്ല, എന്നൊക്കെയാണ് പറയുന്നത്. ആത്മാഭിമാനം എന്നൊന്നുള്ളത് കൊണ്ട് അത് കേട്ട് നില്‍ക്കാനാവില്ല.
ആയമ്മ ഇങ്ങോട്ട് വരുമ്പോള്‍ ഉള്ള പാര്‍ട്ടി തന്നെയാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. പുതിയതായൊന്നും ഐഡിയോളജിയിൽ എഴുതി ചേര്‍ത്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
