കോട്ടയം ജില്ലയിലെ ഇന്നത്തെ വൈദ്യുതി മുടക്കം…

കോട്ടയം:  ജില്ലയിൽ ഇന്ന് വൈദ്യുതി മുടങ്ങുന്ന പ്രദേശങ്ങൾ ചുവടെ…

കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ  പരിധിയിൽ HT ടച്ചിങ് ക്ലിയറൻസ്  വർക്ക് നടക്കുന്നതിനാൽ രാവിലെ 09:00 എ എം മുതൽ വൈകിട്ട് 05:00 പിഎം വരെ മഞ്ഞാമററം, മുക്കൻകുടി, കണിപറമ്പ് എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ വൈദ്യുതി വിതരണം  തടസപ്പെടും.

തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന  കൊടിനാട്ടുക്കുന്ന്, ഹിറാ നഗർ , ജെസ്സ് , വളയംക്കുഴി , ചേരിക്കൽ , ദീപു , പ്ലാമൂട്ടിൽ , Extoll , Antos , Jaybee  എന്നീ  ട്രാൻസ്ഫോർമറുകളിൽ രാവിലെ 09:00 മുതൽ  05:30 വരെയും മാവേലിമറ്റം , തീപ്പെട്ടി കമ്പനി , രേവതിപ്പടി , മേഴ്‌സി ഹോം , ഫ്രണ്ട്‌സ് ലൈബ്രറി എന്നീ ട്രാൻസ്‌ഫോർമറുകളിൽ  ഭാഗികമായും വൈദ്യുതി മുടങ്ങും.

പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന അശോക്നഗർ, ഗ്രാമറ്റം,ഗ്രാമറ്റം എസ് എൻ ടി പി ട്രാൻസ്ഫോർമർ ഭാഗങ്ങളിൽ വെള്ളിയാഴ്ച രാവിലെ 9 മുതൽ വൈകുന്നേരം 5:30 വരെ വൈദ്യുതി മുടങ്ങുന്നതാണ്.

പൂഞ്ഞാർ സെക്ഷൻ പരിധിയിൽ LT ABC line stringing Work  നടക്കുന്നതിനാൽ ചെമ്മരപള്ളികുന്ന്  Transformer പരിധിയിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ 09 :00 മണി മുതൽ വൈകിട്ട് 5:30 വരെ  വൈദ്യുതി മുടങ്ങും

ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ  HT ലൈനിൽ ടച്ചിംഗ് ക്ലിയറൻസും LT ലൈനിൽ മെയിൻ്റൻസ് വർക്കും ഉള്ളതിനാൽ കടുവാമുഴി, മുരിക്കോലി, ക്രീപ് മിൽ, വിക്ടറി, കൊണ്ടൂർ, സെൻറ് ജോർജ് കോളേജ്, ആറാം മൈൽ എന്നീ പ്രദേശങ്ങളിൽ  8.30am മുതൽ 5pm വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.

തെങ്ങണ ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള, ഓവേലിപ്പടി, ട്രാൻസ്ഫോമർ പരിധിയിൽ വെള്ളിയാഴ്ച രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെയും, ഉച്ചയ്ക്ക് 2 മണി മുതൽ വൈകുന്നേരം 5 മണി വരെ തേങ്ങണ ടെമ്പിൾ , ട്രാൻസ്ഫോമർ പരിധിയിലും  വൈദ്യുതി മുടങ്ങും

കിടങ്ങൂർ ഇലക്ട്രിക് സെക്ഷൻ പരിധിയിൽ വരുന്ന മടത്തിപ്പറമ്പ്,  പിണ്ടിപ്പുഴ എന്നീ ഭാഗങ്ങളിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും

പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന റബ്ബർ ബോർഡ്‌ ലാബ് ട്രാൻസ്ഫോർമറിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങുന്നതാണ്

പള്ളിക്കത്തോട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന ഇളപ്പു, bsnl എന്നീ  ട്രാൻസ്ഫോമറുകളിൽ  രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും

പൈക ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മീനച്ചിൽക്കാവ്, മീനച്ചിൽചർച്ച്, MLAറോഡ് എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ  രാവിലെ  9.00 മുതൽ വൈകിട്ട് 3.00 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.

പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ LT ടച്ചിങ്ങ് ക്ലിയറൻസ് നടക്കുന്നതിനാൽ ഫയർസ്‌റ്റേഷൻ, ഞൊണ്ടിമാക്കൽ, മരിയസദനം, ഇളംതോട്ടം, പ്ലാത്താനം റോഡ് എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ  വെള്ളിയാഴ്ച രാവിലെ 8.00 മുതൽ വൈകിട്ട് 5.00 വരെ വൈദ്യുതി മുടങ്ങും

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!