ന്യൂഡൽഹി: മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പരിഷ്കരിച്ചു ള്ള പുതിയ വിബി-ജി റാം ജി (വികസിത ഭാരത് – ഗാരണ്ടി ഫോർ റോസ്‌ഗാർ ആന്റ് അജീവിക മിഷൻ, ഗ്രാമീൺ) നിയമം നിലവിൽ വന്നു.
ഗ്രാമീണ കുടുംബത്തിലെ അവിദഗ്ദ്ധ, കായികാദ്ധ്വാന ശേഷിയുള്ള മുതിർന്ന അംഗങ്ങൾക്ക് കുറഞ്ഞത് 125 ദിവസത്തെ വേതനത്തോടു കൂടിയ തൊഴിൽ ഉറപ്പു നൽകും. ജോലികൾ കേന്ദ്രം തീരുമാനിക്കും. നടപ്പാക്കേണ്ടത് സംസ്ഥാന സർക്കാരുകൾ.
നേരത്തെയുള്ള MG- NREGA (എംജിഎൻആർഇജിഎ) പ്രകാരം പ്രതിദിനം 298രൂപ എട്ട് പൈസ ആയിരുന്ന ദേശീയ ശരാശരി വേതനനമെങ്കിൽ VB-G RAM G പ്രകാരം ഇത് 327 രൂപ നാല് പൈസയായി വർദ്ധിപ്പിച്ചു.
ഇതോടെ കേരളത്തിലെ പ്രതിദിന തൊഴിലുറപ്പ് വേതനം 401 രൂപയായി മാറി.
* തൊഴിലുറപ്പിൽ 100 തൊഴിൽ ദിനങ്ങൾ, വിബി-ജി റാം ജിയിൽ 125
* തൊഴിലുറപ്പിന് 100 ശതമാനം കേന്ദ്ര സഹായം. വിബി-ജി റാം ജിയിൽ കേന്ദ്ര വിഹിതം 60%. സംസ്ഥാന വിഹിതം 40%.
* തൊഴിലുറപ്പിൽ കൂലി തീരുമാ നിക്കുന്നത് സംസ്ഥാനം,വിബി-ജി റാം ജിയിൽ കേന്ദ്രം.
* തൊഴിലുറപ്പിൽ തൊഴിലെടു ക്കാൻ വിശാല മേഖല, വിബി -ജി റാം ജിയിൽ ജോലി ജല സുരക്ഷ, ഗ്രാമീണ അടിസ്ഥാന സൗകര്യങ്ങൾ, ഉപജീവനവുമായി ബന്ധപ്പെട്ട സൗകര്യങ്ങൾ, പ്രകൃതി ക്ഷോഭങ്ങൾ തടയൽ.
നേട്ടങ്ങൾ
* വേതനം ഒരാഴ്ചയ്ക്കുള്ളിൽ, പുതിയ തൊഴിൽ കാർഡ്.
* ജോലി പൂർത്തിയാക്കി ഒരാഴ്ചയ്ക്കുള്ളിലോ, പരമാവധി 15 ദിവസത്തിനുള്ളിലോ വേതനം നൽകിയില്ലെങ്കിൽ നഷ്ടപരിഹാരം
* വർഷത്തിൽ രണ്ടു മാസം വിത്തുവിത, വിളവെടുപ്പ് തുടങ്ങിയ പ്രധാന കൃഷി ജോലികൾ.
എല്ലാ പ്രവൃത്തികളും ഗ്രാമസഭകളുടെ അംഗീകാരത്തോടെ
