കോട്ടയം : അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ ഇന്ന് പകൽ വൈദ്യുതി മുടങ്ങുമെന്ന് കെഎസ്ഇബി അധികൃതർ അറിയിച്ചു.
ഗാന്ധിനഗര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍, എടയാടി, വില്ലേജ്, കരിയം പാടം, പാരഗണ്‍, മില്ലേനിയം, എന്നീ ട്രാന്‍സ്‌ഫോര്‍മറിന്റെ കീഴില്‍, രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 1 വരെയും, കുഴിയാലിപ്പടി ട്രാന്‍സ്ഫോര്‍മറിന്റെ കീഴില്‍ രാവിലെ 9.00 മണി മുതല്‍ വൈകിട്ട് 5.30 വരെയും വൈദ്യുതി മുടങ്ങും.
കുമരകം ഇലക്ട്രിക്കല്‍ സെക്ഷന്റെ പരിധിയില്‍ എച്ച്ടി എബിസിവര്‍ക്ക് നടക്കുന്നതിനാല്‍ മാരുതി, അയ്യംമാത്ര , വായനശാല , ഉസ്മാന്‍ കവല , മാടപ്പള്ളിക്കാട് , പുതുക്കാട് 50, പുത്തന്‍പള്ളി എന്നീ ട്രാന്‍സ്‌ഫോര്‍മ റുകളുടെ കീഴില്‍ രാവിലെ 10.00 മുതല്‍ 4:00 വരെ വൈദ്യുതി മുടങ്ങും.
തെങ്ങണ ഇലക്ട്രിക്കല്‍ സെക്ഷന് കീഴിലുള്ള,പമ്പ് ഹൗസ്, പാത്തിക്കമുക്ക്, സാംസ്‌കാരിക നിലയം, മഞ്ചേരിക്കളം എന്നീ ട്രാന്‍സ്‌ഫോർമര്‍ പരിധിയില്‍ രാവിലെ 9 മുതല്‍ വൈകുന്നേരം 5 വരെ വൈദ്യുതി മുടങ്ങും
പാമ്പാടി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ വരുന്ന ആലാംപള്ളി എന്‍എസ്എസ് ട്രാന്‍സ്‌ഫോമര്‍ പരിധിയില്‍ വരുന്ന ഭാഗങ്ങളില്‍ രാവിലെ 9 മുതല്‍ 4 വരെ വൈദ്യുതി മുടങ്ങും.
മീനടം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ വരുന്ന കാളച്ചന്ത ട്രാന്‍സ്‌ഫോമറില്‍ രാവിലെ 9 മുതല്‍ 6 മണി വരെ വൈദ്യുതി മുടങ്ങും.
ഏറ്റുമാനൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ വരുന്ന കണ്ടന്‍ ചിറ, പായിക്കാട്, പുളിമൂട്, അവ റുംപാടം, പാറേക്കടവ് , എംഎച്ച്‌സി ടവര്‍
പുല്ലാട്, പള്ളി കൂടംകവല, യൂണിവേഴ്‌സിറ്റി എന്നീ ട്രാന്‍സ്ഫോര്‍മറുകളുടെ പരിധിയില്‍ രാവിലെ 9 മണി മുതല്‍ വൈകുനേരം 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
തൃക്കൊടിത്താനം ഇലക്ട്രിക്കല്‍ സെക്ഷന്റെ പരിധിയില്‍ വരുന്ന ബിടികെ സ്‌കൂള്‍ , കടമാന്‍ച്ചിറ എന്നീ ട്രാന്‍സ്‌ഫോര്‍മറുകളില്‍ രാവിലെ 09:30 മുതല്‍ 5 വരെ വൈദ്യുതി മുടങ്ങും.
പുതുപ്പള്ളി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ ചന്ദനത്തിക്കടവ്, പാറക്കല്‍ക്കടവ്, തുരുത്തി, ആക്കാംകുന്ന്, കാട്ടിപ്പടി, തച്ചുകുന്ന് എന്നീ ട്രാന്‍സ്‌ഫോമര്‍ പരിധിയില്‍ രാവിലെ 9 മുതല്‍ വൈകുന്നേരം 5 വരെ വൈദ്യുതി മുടങ്ങും.
കിടങ്ങൂര്‍: ഇലക്ട്രിക്കല്‍ സെക്ഷന്റെ പരിധിയില്‍ വരുന്ന അയ്യങ്കാന, നീരാക്കല്‍,വലിയ മരുത്, കമ്പകം എന്നീ ട്രാന്‍സ്ഫര്‍മുകളില്‍ ഇന്ന് രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.
ഭരണങ്ങാനം: ഇലക്ടിക്കല്‍ സെക്ഷന്റെ കീഴില്‍ അമ്പാറ അബലം, പനക്കപ്പാലം അവേമരിയ ആര്‍ക്കിഡ്, കൈപ്പള്ളിക്കാവ്, കവിത, 6-ാം മൈല്‍, എന്നി ട്രാന്‍സ്‌ഫോർമ റുകളില്‍ ഇന്ന് രാവിലെ 8.30 മുതല്‍ വൈകുന്നേരം 5.30 വരെ വൈദ്യുതി മുടങ്ങും.
തീക്കോയി : തീക്കോയി ഇലക്ട്രിക്കൽ സെക്ഷന്‍ പരിധിയില്‍, എച്ച്ടി അറ്റകുറ്റപ്പണി നടക്കുന്നതിനാൽ സെക്ഷന്‍ പരിധിയില്‍ വരുന്ന കുരിശുമല, വനഹൈം, കാരിക്കാട് ടോപ്പ്, വെള്ളിക്കുളം, മാര്‍മ്മല ട്രാന്‍സ്‌ഫോര്‍മറുകളുടെ കീഴില്‍ ഉള്ള ഭാഗങ്ങളില്‍ ഇന്ന് രാവിലെ 9 മുതല്‍ 5 വരെ വൈദ്യുതി മുടങ്ങും.
ഈരാറ്റുപേട്ട: ഇലക്ട്രിക്കല്‍ സെക്ഷന്റെ പരിധിയില്‍ ഇന്ന് എല്‍ടി ലൈനില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ സെന്‍ട്രല്‍ ജംഗ്ഷന്‍, പോലീസ് സ്റ്റേഷന്‍, വടക്കേക്കര, മെട്രോ റോഡ് എന്നീ പ്രദേശങ്ങളില്‍ രാവിലെ 9 മുതല്‍ 1 വരെയും പട്ടികുന്ന് പാറ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ 8.30 മുതല്‍ 5വരെയും വൈദ്യുതി മുടങ്ങും.
പൂഞ്ഞാര്‍: ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ എല്‍ടി എബിസി അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ചെമ്മരപ്പള്ളിക്കുന്ന് ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ വരുന്ന ചില ഭാഗങ്ങളില്‍ രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
ചങ്ങനാശ്ശേരി: സെക്ഷന്റെ പരിധിയില്‍, ആവണി, ഹിദായത്ത് എന്നി ട്രാന്‍സ്‌ഫോര്‍മറിന്റെ പരിധിയില്‍ രാവിലെ 9 മുതല്‍ വൈകിട്ട് 6 വരെയുംശാസ്ത്തവട്ടം ട്രാന്‍സ്‌ഫോര്‍മറിന്റെ പരിധിയില്‍ രാവില 9 മുതല്‍ വൈകിട്ട് 6 വരെ വൈദുതി മുടങ്ങും.
