കാണാതായ കൊല്ലം സ്വദേശിയായ യുവാവ് എറണാകുളത്ത് ട്രെയിൻ തട്ടി മരിച്ച നിലയിൽ…

പറവൂർ  : ശാസ്താംകോട്ട കുന്നത്തൂരിൽ നിന്നും കാണാതായ യുവാവിനെ എറണാകുളം വടക്കൻ പറവൂർ റെയിൽവേ സ്റ്റേഷന് സമീപം ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. കുന്നത്തൂർ പടിഞ്ഞാറ് വളവിൽ പുത്തൻ വീട്ടിൽ അജിയുടെയും ബീനയുടെയും മകൻ അമൽജിത്ത് (25) ആണ് മരണപ്പെട്ടത്. കഴിഞ്ഞ രണ്ട് ദിവസമായി ഇയാളെ കാണാനില്ലായിരുന്നു.

ടിപ്പർ ലോറി ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു അമൽജിത്ത്. ഇയാൾ ഓടിച്ചിരുന്ന ടിപ്പർ ലോറി വടക്കൻ പറവൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് പാർക്ക് ചെയ്ത നിലയിൽ പോലീസ് കണ്ടെത്തിയിട്ടുണ്ട്.

അമൽജിത്തും കുടുംബവും കഴിഞ്ഞ കുറച്ചു നാളുകളായി എറണാകുളത്ത് വാടകയ്ക്ക് താമസിച്ചു വരികയായിരുന്നുവെന്ന് ബന്ധുക്കൾ അറിയിച്ചു. പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!