പാമ്പാടിയിൽ ശനിയാഴ്ച രാത്രി ഉണ്ടായ അപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു

കോട്ടയം : പാമ്പാടിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്ന കോഴഞ്ചേരി ചരൽക്കുന്ന് സ്വദേശി മരിച്ചു.

പത്തനംതിട്ട ജില്ലയിലെ തടിയൂർ തൊള്ളായിരം കുഴി സ്വദേശി ഷിബു റ്റി. തോമസ്(36) ആണ് മരിച്ചത്.

ശനിയാഴ്ച രാത്രി ഒൻപതരയോടെ പാമ്പാടി ഇലക്കൊടിഞ്ഞി കവലയിൽ വെച്ചാണ് അപകടം സംഭവിച്ചത്.
അമിത വേഗതയിലായിരുന്ന കാർ ബൈക്കിൽ ഇടിച്ച ശേഷം 100 മീറ്റർ മുന്നോട്ടു പോയി ഇടിച്ചു നിൽക്കുകയായിരുന്നു.

കാർ ഓടിച്ച കുറ്റിക്കൽ സ്വദേശി മദ്യലഹരിയിലായിരുന്നെന്ന് പാമ്പാടി പൊലീസ് പറഞ്ഞു. പാമ്പാടി താലൂക്കാശുപത്രിയിൽ ബന്ധുവിനെ സന്ദർശിച്ച് മടങ്ങുകയായിരുന്നു ഷിബു. ഷിബുവിൻ്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!