പാമ്പാടി : വാഴൂർ പുളിക്കൽ കവല പന്നഗം പാലത്തിന്റെ മതിൽ കെട്ടിൽ ഇടിച്ചു ഇനോവ കാർ മറിഞ്ഞു. അപകടത്തിൽ ആർക്കും പരുക്കില്ല.
വഴി യാത്രക്കാരുടെ സമയോചിത ഇടപെടലിൽ വാഹനത്തിൻ്റെ എഞ്ചിൻ ഓഫാക്കാൻ കഴിഞ്ഞതിനാൽ വൻ അപകടം ഒഴിവായി.
അപകടത്തിൽ പാലത്തിന്റെ മതിൽക്കെട്ട് തകർന്നു. സ്ഥിരം അപകടം നടക്കുന്ന സ്ഥലമാണ് ഇവിടം.
