പുതിയ സിലിണ്ടർ സ്ഥാപിക്കുന്നതിനിടെ പൊട്ടിത്തെറി; അമ്മയ്ക്കും മകനും ഗുരുതര പരിക്ക്

ഇടുക്കി : ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അമ്മയ്ക്കും മകനും ഗുരുതരമായി പരിക്കേറ്റു. ഇടുക്കി കരിമ്പനിലാണ് സംഭവം. കരിമ്പൻ സ്വദേശികളായ കൊട്ടാരത്തിൽ ജസ്റ്റിൻ ജോസ് (37), അമ്മ ജോളി ജോസ് എന്നിവർക്കാണ് പൊള്ളലേറ്റത്. തിങ്കളാഴ്ച രാത്രി 9.15 ഓടെയായിരുന്നു സംഭവം.

പുതിയ ഗ്യാസ് സിലിണ്ടർ ഘടിപ്പിക്കുന്നതിനിടെ തീ പടർന്നതായാണ് പ്രാഥമിക നിഗമനം. സ്ഫോടനത്തിൽ ഗുരുതരമായി പൊള്ളലേറ്റ ഇരുവരെയും കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി.

അപകടത്തിന്റെ ആഘാതത്തിൽ വീടിന്റെ അടുക്കളയും സമീപത്തെ മറ്റൊരു മുറിയും പൂർണമായും തകർന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!