ചങ്ങനാശേരി : എം സി റോഡിൽ തുരുത്തിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു.
തുരുത്തി മിഷൻ പള്ളിക്കു സമീപമാണ് അപകടം ഉണ്ടായത്. ഇന്ന് വൈകുന്നേരം 7 മണിയോടെയായിരുന്നു സംഭവം
സാൻട്രോ കാറിനാണ് തീപിടിച്ചത്
തീ പിടിച്ച ഉടൻ തന്നെ കാറിൽ ഉണ്ടായിരുന്ന യാത്രക്കാർ പുറത്തിറങ്ങിയതിനാൽ വൻ അപകടമാണ് ഒഴിവായത്.
സമീപത്തെ വീട്ടുകാർ കാറിന്റെ തീ അണച്ചു. പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി. അപകടത്തെ തുടർന്ന്
എംസി റോഡിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.
എം സി റോഡിൽ തുരുത്തിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു
