‘ഗോ ടു യുവര്‍ ക്ലാസസ്’; കുറിപ്പുമായി ജില്ലാ കളക്ടര്‍

കാസര്‍കോട്: ‘അപ്പോ എല്ലാ കൊച്ചുകൂട്ടുകാരും സ്‌കൂളിലേക്ക് തിരിച്ചുപോകാന്‍ തയ്യാറെടുത്തോളു’- കാസര്‍കോട് ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ സാമൂഹിക മാധ്യമക്കുറിപ്പ് വൈറല്‍.

‘ജില്ലയില്‍ മഴ തുടരുന്നു, എങ്കിലും തീവ്രമഴ മുന്നറിയിപ്പുകളൊന്നും നാളത്തേക്ക് ഇല്ല, അതുകൊണ്ട് നമുക്ക് വീണ്ടും ക്ലാസുകളിലേക്ക് പോകേണ്ടതുണ്ട്. ഈ ദിവസങ്ങളിലെ ആലസ്യങ്ങള്‍ എല്ലാ മാറ്റിവച്ച് നാളെ മുതല്‍ ക്ലാസുകളിലേക്ക് പോകൂ’- കുറിപ്പില്‍ പറയുന്നു.

‘ഓണപ്പരീക്ഷകള്‍ ഇങ്ങെത്തുകയായി. കൂടാതെ ഓണാഘോഷം, കലോത്സവം, സ്‌പോര്‍ട്‌സ് മീറ്റ്, സയന്‍സ് ഫെസ്റ്റ് തുടങ്ങി നിരവധി പരിപാടികള്‍ വരുന്നുണ്ട്. എല്ലാത്തിലും നമ്മുടെ കുട്ടികളുടെ പങ്കാളിത്തവും മികവും കാണിക്കാം. നിങ്ങളുടെ സുരക്ഷയെ മുന്‍നിര്‍ത്തി ജില്ലാ ഭരണകൂടത്തിന്റെ മഴ ജാഗ്രത മുന്നറിയിപ്പുകള്‍ ഇനിയും നിങ്ങളിലേക്ക് എത്തും’- കളക്ടറുടെ കുറിപ്പില്‍ പറയുന്നു.

കളക്ടറുടെ കുറിപ്പ് വളരെ വേഗം തന്നെ സാമൂഹിക മാധ്യമത്തില്‍ വ്യാപകമായി പ്രചരിച്ചു. ഇതിനിടയില്‍ നിരവധി രസകരമായ കമന്റുകളും ചിലര്‍ പങ്കുവച്ചു.

കളക്ടറുടെ കുറിപ്പ്

പ്രിയപ്പെട്ട കൊച്ചുകൂട്ടുകാരേ,

കഴിഞ്ഞ നാല് പ്രവൃത്തിദിവസങ്ങള്‍ മഴ അവധി ആയിരുന്നല്ലോ… നിങ്ങള്‍ ഏവരും വീടുകളില്‍ ഇരുന്നു പഠിച്ചും, കളിച്ചും സമയം ഫലപ്രദമായി ഉപയോഗിച്ചു എന്ന് വിശ്വസിക്കുന്നു.

ജില്ലയില്‍ മഴ തുടരുന്നു, എങ്കിലും തീവ്രമഴ മുന്നറിയിപ്പുകളൊന്നും നാളെത്തേക്ക്

ഇല്ല, അതുകൊണ്ട് നമുക്ക് വീണ്ടും ക്ലാസ്സുകളിലേക്ക് പോകേണ്ടതുണ്ട്.

ഈ ദിവസങ്ങളിലെ ആലസ്യങ്ങള്‍ എല്ലാം മാറ്റിവച്ചു നാളെ മുതല്‍ ക്ലാസ്സുകളിലേക്ക് പോകാം.

ഓണപരീക്ഷകള്‍ ഇങ്ങെത്തുകയായി… കൂടാതെ ഓണാഘോഷം കലോത്സവം,സ്‌പോര്‍ട്സ് മീറ്റ്, സയന്‍സ് ഫെസ്റ്റ് തുടങ്ങി നിരവധി പരിപാടികള്‍ വരുന്നുണ്ട്, എല്ലാത്തിലും നമ്മുടെ കുട്ടികളുടെ പങ്കാളിത്തവും, മികവും കാണിക്കാം.

നിങ്ങളുടെ സുരക്ഷയെ മുന്‍നിര്‍ത്തി ജില്ലാ ഭരണകൂടത്തിന്റെ മഴ, ജാഗ്രത മുന്നറിയിപ്പുകള്‍ ഇനിയും നിങ്ങളിലേക്ക് എത്തും….

എല്ലാ കൂട്ടുകാരെയും വീണ്ടും സ്‌കൂളുകളിലേക്ക് സ്വാഗതം ചെയ്യുന്നു.

അപ്പോ എല്ലാവരും സ്‌കൂളുകളിലേക്ക് തിരിച്ചു പോകാന്‍ തയ്യാറെടുത്തോളൂ… ഈ കാലവര്‍ഷം കൂട്ടുകാരോടൊത്ത് സുരക്ഷിതരായി കളിച്ചും, പഠിച്ചും ഫലപ്രദമായ ഉപയോഗിക്കാം…

“Go to classes from tomorrow”; Kasaragod District Collector with a note

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!