വെള്ളൂർ ചന്ദ്രഗിരിയിൽ സേതു ബി പണിക്കർ അന്തരിച്ചു

വെള്ളൂർ(പാമ്പാടി ) : കാട്ടാകുന്ന് മലമ്പതി ഭാഗത്ത്‌ ചന്ദ്രഗിരി വീട്ടിൽ സേതു ബി പണിക്കർ ( 51) അന്തരിച്ചു. റബ്ബർ ബോർഡ്‌ ജീവനക്കാരൻ ആയിരുന്നു. ഭാര്യയുമായി വേർപെട്ട് താമസിക്കുകയായിരുന്നു.

മക്കൾ ബാംഗ്ലൂരിൽ വിദ്യാർത്ഥികളാണ്. അമ്മ ബന്ധുവീട്ടിൽ ആയിരുന്നു. രണ്ട് ദിവസമായി ഫോൺ വിളിച്ചിട്ട്,  എടുക്കാത്തതിനെ തുടർന്ന് ഇന്ന് അമ്മ വീട്ടിലെത്തി വിളിച്ചിട്ടും പ്രതികരണം ഇല്ലാതിരുന്നതിനാൽ ജനൽ പാളിക്കിടവഴി കമ്പിട്ട് കതകു തുറന്നപ്പോളാണ് നിലത്ത് കിടക്കുന്നതായി കണ്ടു.

ദുർഗന്ധം വമിക്കുകയും ചെയ്തതോടെ പാമ്പാടി പോലീസിൽ വിവരം അറിയിച്ചു. സബ് ഇൻസ്‌പെക്ടർ വിദ്യ വി യുടെ നേതൃത്വത്തിൽ പാമ്പാടി പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി.

പഞ്ചായത്ത്‌ പ്രസിഡന്റ്‌ അഡ്വ. സിജു കെ ഐസക്ക്, വൈസ് പ്രസിഡന്റ്‌ ജോളി പി ഐസക്ക്, മെമ്പർമാരായ രഞ്ജു കെ രാജു, ജോമോൾ ചാക്കോ, വിദ്യ വി വേണു, പ്രവീൺ പ്രസാദ് എന്നിവർ സ്ഥലത്ത് എത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!