അൻസിബയ്ക്കെതിരെ നടപടിക്കൊരുങ്ങി
‘അമ്മ’ സംഘടന…

കൊച്ചി: നടി അന്‍സിബയ്‌ക്കെതിരെ നടപടിക്ക് ഒരുങ്ങി ‘അമ്മ’ സംഘടന. ഇന്നത്തെ എക്‌സിക്യൂട്ടീവ് യോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്യും. അന്‍സിബയുടെ വിശദീകരണം തൃപ്തികരമല്ലെന്നാണ് സംഘടനയുടെ വിലയിരുത്തല്‍. സംഘടനയ്ക്ക് ഉള്ളില്‍ പറയേണ്ട വിഷയം മാധ്യമങ്ങളിലൂടെ വഷളാക്കിയെന്നും സംഘടന വിലയിരുത്തിയിട്ടുണ്ട്.

അന്‍സിബയുമായി ബന്ധപ്പെട്ട വിഷയം ഇന്നത്തെ എക്‌സിക്യൂട്ടീവ് യോഗത്തില്‍ വോട്ടിനിടാനാണ് തീരുമാനം. തുടര്‍ന്ന് ഞായറാഴ്ച നടക്കുന്ന ജനറല്‍ ബോഡിയെ തീരുമാനം അറിയിക്കും. ജനറല്‍ ബോഡിയില്‍ അന്തിമ തീരുമാനം കൈക്കൊള്ളും.

സംഘടനയുടെ ഭരണഘടനക്ക് വിരുദ്ധമായി പരസ്യപ്രതികരണങ്ങള്‍ നടത്തിയതിന് അന്‍സിബയും ലക്ഷ്മിപ്രിയയും അടക്കമുള്ളവര്‍ക്ക് നേരത്തെ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. അതില്‍ അന്‍സിബ ഒഴികെ മറ്റെല്ലാവരും വിശദീകരണം നല്‍കിയിരുന്നു. അവസാന തീയതി കഴിഞ്ഞിട്ടും വിശദീകരണം നല്‍കാത്തതിനെ തുടര്‍ന്നാണ് അച്ചടക്ക നടപടിയിലേക്ക് സംഘടന കടക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!