വൈക്കം : ബ്രഹ്മമംഗലം മാധവൻ ആൻ്റ് ആർട്ടിസ്റ്റ് ചന്ദ്രൻ സ്മാരക ട്രസ്റ്റിന്റെ ഈ വർഷത്തെ അവാർഡ് അഞ്ച് പതിറ്റാണ്ടിലതികമായി നാടകകലയ്ക്ക് രംഗപടമൊരുക്കുന്ന ആർട്ടിസ്റ്റ് സുജതാന് ലഭിച്ചു.
സമ്മേളനവും അനുസ്മരണ യോഗവും ഇന്ന് (മെയ് 25) ഉച്ചകഴിഞ്ഞ് 2.30 ന് ബ്രഹ്മമംഗലം എൻഎസ്എസ് ഓഡിറ്റേറി റിയത്തിൽ നടക്കും. ട്രസ്റ്റ് പ്രസിഡന്റ് ജി എസ്സ് മോഹനന്റെ അധ്യക്ഷതയിൽ നടത്തുന്ന സമ്മേളനത്തിൽ നാടക പ്രവർത്തകൻ പ്രദീപ് മാളവിക ആർട്ടിസ്റ്റ് സുജാതന് അവാർഡ് സമ്മാനിക്കും. അവാർഡ് സമർപ്പണസമ്മേളനവും അനുസ്മരണ യോഗവും ശ്രീജിത്ത് രമണൻ ഉൽഘാടനം ചെയ്യും.
പുരോഗമനകലാസാഹിത്യ സംഘം ജില്ല സെക്രട്ടറി ആർ. പ്രസന്നൻ , കെ.ആർ സുശീലൻ , വൈക്കം ബ്ലേക്ക് പഞ്ചായത്ത് പ്രസിഡൻറ് എസ്.ബിജു , പഞ്ചായത്തു പ്രസിഡന്റ് സുകന്യ സുകുമാരൻ , എ.പി .ജയൻ എന്നിവർ പ്രസംഗിക്കും .
ആർട്ടിസ്റ്റ് സുജാതന് ബ്രഹ്മമംഗലം മാധവൻ / ആർട്ടിസ്റ്റ് ചന്ദ്രൻ സ്മാരക അവാർഡ്
