പാമ്പാടി : കൂരോപ്പടയിൽ വാഹനങ്ങളുടെ കൂട്ടയിടി, 5 പേർക്ക് പരിക്കേറ്റു, നവവരനും വധുവും പരിക്കേൽക്കാതെ രക്ഷപെട്ടു.
കൂരോപ്പട എസ് എൻ ഡി പിക്ക് സമീപം ഇന്നലെ രാത്രിയായിരുന്നു അപകടം.

ഇന്നലെ വിവാഹിതരായ മണിമല സ്വദേശികളായ വരനും വധുവും റിസപ്ഷൻ ചടങ്ങിനായി കുമരകത്തേക്ക് പോകുമ്പോഴാണ് അപകടം.
റോഡിലെ ഹംമ്പിൽ ചാടി നിയന്ത്രണം വിട്ട കാർ എതിർ ദിശയിൽ വന്ന കാറിലും പിന്നാലെ വന്ന ബൈക്കിലും ഇടിക്കുകയായിരുന്നു.
ബൈക്ക് യാത്രക്കാരൻ അരുവിക്കുഴി സ്വദേശി ജെയിംസ് സിബി ( 24 ) കാർ യാത്രക്കാരായ പാമ്പാടി സ്വദേശികളായ പി.വി. തോമസ് (75), ഏലിയാമ്മ തോമസ്, (70) മകൻ റിജു തോമസ് (34), ആൻസി തോമസ് (32 ) എന്നിവർക്കാണ് പരുക്കേറ്റത്.

കാറിൽ ഇവരോടൊപ്പം ഉണ്ടായിരുന്ന കുട്ടികളും, എതിർ ദിശയിൽ വന്ന കാറിലുണ്ടായിരുന്ന നവ വരനും വധുവും പരിക്കേൽക്കാതെ രക്ഷപെട്ടു.
പരുക്കേറ്റവരെ ഇവരെ ചേർപ്പുങ്കലിലെ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.
