‘ആര്‍എസ്എസിനോട് വെറുതെ മുട്ടാന്‍ നില്‍ക്കേണ്ട; സതീശന് സ്റ്റാലിന്റേയും പിണറായിയുടെയും ഗതി വരും’

കോഴിക്കോട് : വി ഡി സതീശന്‍ സര്‍ക്കാരിന്റെ കാലാവധി തീരുന്നതിന് മുന്‍പ് കേരളത്തിലെ ബാക്കി വരുന്ന എല്ലാ വിസിമാരും ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവതിന്റെ പ്രഭാഷണം കേള്‍ക്കാന്‍ എത്തുമെന്ന് വെല്ലുവിളിച്ച് ബിജെപി നേതാവ് കെ സുരേന്ദ്രന്‍.

നിലവില്‍ കേരളത്തിലെ മൂന്നു വൈസ് ചാന്‍സിലര്‍ മാത്രമേ മോഹന്‍ ഭാഗവതിന്റെ പ്രഭാഷണം കേള്‍ക്കാന്‍ പോയിട്ടുള്ളൂ. വി ഡി സതീശനെ ഭരണഘടന തൊട്ട് സത്യപ്രതിജ്ഞ ചെയ്യിച്ചതും ഒരു ആര്‍എസ്എസുകാരന്‍ തന്നെയാണ്. വി ഡി സതീശന്റെ രാജി സ്വീകരിക്കുന്നതും ഒരു ആര്‍എസ്എസുകാരന്‍ തന്നെയായിരിക്കുമെന്നും കെ സുരേന്ദ്രന്‍ ഫെയ്സ്ബുക്കിൽ കുറിച്ചു.

വെറുതെ മുട്ടാന്‍ നില്‍ക്കേണ്ട. മമതയുടെയും സ്റ്റാലിന്റേയും പിണറായിയുടെയും ഗതിയായിരിക്കും താങ്കള്‍ക്കും വരാന്‍ പോകുന്നതെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!