മൃഗശാല മാറ്റം… മുഖ്യമന്ത്രിയുടെ നിർദ്ദേശത്തെ എതിർത്ത് സിപിഎം…

തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാല മാറ്റണമെന്ന മുഖ്യമന്ത്രി വി ഡി സതീശന്റെ നിർദേശത്തെ എതിർത്ത് സിപിഎം. നീക്കം വാണിജ്യ ലക്ഷ്യം മുന്നിൽ കണ്ടെന്ന് വി കെ പ്രശാന്ത് എംഎൽഎ വിമർശിച്ചു. മുതലാളിമാർക്ക് മറിച്ചു കൊടുക്കാനുള്ള ശ്രമമാണോ എന്നാ സംശയിക്കേണ്ടിയിരിക്കുന്നു എന്നും വിമർശനം. പദ്ധതിയുമായി മുന്നോട്ട് പോയാൽ ഇടതുപക്ഷം എതിർക്കുമെന്നും പ്രഖ്യാപനം.

ഒരു വർഷം 12 ലക്ഷത്തിലധികം സഞ്ചാരികൾ തിരുവനന്തപുരം മൃഗശാലയിലെത്തുന്നു. എട്ട് കോടി രൂപയുടെ വരുമാനം ഉണ്ടാകുന്നുണ്ട്. മൃഗശാലയും മ്യൂസിയവും പറിച്ചു നടാനുള്ള ശ്രമം മുൻപും നടന്നിട്ടുണ്ട്. ഇപ്പോൾ ശ്രമം നടക്കുന്നത് വാണിജ്യ ലക്ഷ്യത്തോടെയാണ്. മുതലാളിമാർക്ക് മറിച്ചു കൊടുക്കാനുള്ള ശ്രമമുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കു ന്നുവെന്നും വി കെ പ്രശാന്ത് പ്രതികരിച്ചു. ആരുമായും  ആലോചിക്കാതെയാണ് തീരുമാനം.

നിർഭാഗ്യവശാൽ തിരുവനന്തപുരം മേയറും ഇതിനെ അനുകൂലിക്കുന്നുണ്ടെന്ന് വി കെ പ്രശാന്ത് പറയുന്നു. മൃഗങ്ങളിൽ നിന്ന് രോഗം പകരും എന്നാണ് അദ്ദേഹം പറയുന്നത്. കേട്ടു കേൾവി ഇല്ലാത്ത കാര്യങ്ങളാണ് പറയുന്നത്. നഗരത്തെ നശിപ്പിക്കാനുള്ള ശ്രമം നടക്കുന്നു. അതിനെ ചെറുക്കുമെന്നും വി കെ പ്രശാന്ത് കൂട്ടിച്ചേർത്തു. സ്വയം അഭിപ്രായം പറയാതെ മുഖ്യമന്ത്രി മ്യൂസിയവും മൃഗശാലയും സന്ദർശിക്കണമെന്നും ജനങ്ങളുടെ അഭിപ്രായം കേൾക്കണമെന്നും എംഎൽഎ പറഞ്ഞു. പദ്ധതിയുമായി മുന്നോട്ടു പോയാൽ ഇടതുപക്ഷം എതിർക്കുമെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!