കോട്ടയം : സംസ്ഥാന പോലീസ് ഉപമേധാവിയായിരുന്ന ടോമിൻ ജെ. തച്ചങ്കരി ഔദ്യോഗിക പദവിയിലിരിക്കെ വരവിൽക്കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കേസിൽ കുറ്റക്കാരനെന്ന് കോട്ടയം വിജിലൻസ് കോടതി വിധി .
2003 ജനുവരി മുതൽ 2007 ജൂലൈ വരെയുള്ള കാലയളവിൽ 64.70 ലക്ഷം രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചുവെന്നായിരുന്നു കേസ്. ബോബി കുരുവിള നൽകിയ പരാതിയിൽ 2013-ൽ കുറ്റപത്രം സമർപ്പിച്ച കേസിന്റെ വിചാരണ ഹൈക്കോടതി നിർദേശപ്രകാരമാണ് പൂർത്തിയായത്.
ഇനി എന്തായിരിക്കും ശിക്ഷ എന്നാണ് കോടതി ഉത്തരവ് വരാനുള്ളത്. മൂന്ന് വർഷത്തിന് മുകളിൽ ശിക്ഷ വന്നാൽ ജയിലിൽ കഴിയേണ്ടതായി വരും.
പരമാവധി ശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
