തിരുവനന്തപുരം : സര്‍വകലാശാല വിസിമാര്‍ സംഘപരിവാര്‍ പരിപാടിയില്‍ പങ്കെടുത്തതിനെ ന്യായീകരിച്ച് ബിജെപി നേതാവ് വി മുരളീധരന്‍ എംഎല്‍എ. വിസിമാര്‍ നിയമ വിരുദ്ധമായാണ് ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്തതെങ്കില്‍ സര്‍ക്കാര്‍ നിയമനടപടി സ്വീകരിക്കട്ടെയെന്ന് വി മുരളീധരന്‍ എംഎൽഎ പറഞ്ഞു.
വിസിമാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്തത് ഏത് മാനദണ്ഡത്തിലാണ് അപരാധമാകുന്നതെന്ന് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും വിശദീകരിക്കണ മെന്നും വി മുരളീധരന്‍ ആവശ്യപ്പെട്ടു.
ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുക്കുന്നത് ഈ രാജ്യത്തെ ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് തെറ്റാകുന്നത്. ഏത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് വലിയ അപരാധമാണ് എന്ന് പറയുന്നത്. ആര്‍എസ്എസ് നിരോധിക്കപ്പെട്ട സംഘടനയാണോ? രാജ്യത്ത് ഒരു സ്ഥലത്തും ആര്‍എസ്എസ് നിരോധിക്കപ്പെട്ടിട്ടില്ല.
കേരളത്തിലെ സര്‍വകലാശാല ചട്ടങ്ങളോ വിദ്യാഭ്യാസ നിയമമോ ആര്‍എസ് പരിപാടിയില്‍ വൈസ് ചാന്‍സലര്‍മാര്‍ പങ്കെടുക്കാന്‍ പാടില്ല എന്നു പറയുന്നുണ്ടോ. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഈ കാര്യങ്ങള്‍ വിശദീകരി ക്കണം – വി മുരളീധര്‍ന്‍ ആവശ്യപ്പെട്ടു.
