ബൈക്കിൽ ട്രക്കിംഗിനിറങ്ങി, കൊടുംവനത്തിൽ കുടുങ്ങി യുവാക്കൾ, നടപടിയെടുക്കുമെന്ന് വനംവകുപ്പ്

കൊല്ലം : മുന്നറിയിപ്പ് ലംഘിച്ച് അതിക്രമിച്ചു കടന്ന യുവാക്കൾ വനത്തിനുളളിൽ കുടുങ്ങി. ബൈക്കിൽ ട്രക്കിങ്ങിനെത്തിയ യുവാക്കളാണ് വഴി തെറ്റി വനത്തിൽ കുടുങ്ങിയത്. യുവാക്കളെ വനപാലക സംഘം രക്ഷപെടുത്തി.

കൊല്ലം അഞ്ചാലുംമൂട് സ്വദേശികളായ ജയേഷ് (30), രോഹിത് (30) എന്നിവരാണ് വനത്തിൽ അകപ്പെട്ടത്. ആര്യങ്കാവ് വനത്തിനുള്ളിലെ രാജാത്തോട്ടത്തിലാണ് ഇരുവരും കുടുങ്ങിയത്. ശനിയാഴ്ച വൈകിട്ട് നാല്‌ മണിയോടെ കാട് കയറിയ ശേഷം തിരിച്ചിറങ്ങുമ്പോഴാണ് വഴി തെറ്റി ഉൾവനത്തിൽ പെട്ടു പോയത്.

മൊബൈൽ ഫോണിലൂടെ വിവരം വനംവകുപ്പ് അധികൃതരെ അറിയിച്ചതോടെ മൊബൈൽ ടവർ സിഗ്നൽ ലക്ഷ്യമാക്കി നടത്തിയ തിരച്ചിലിൽ ഇരുവരെയും കണ്ടെത്തി. രാത്രി ഒമ്പത് മണിയോടെ പുറത്തെത്തിച്ചു.

റിസർവ് വനമേഖലയിൽ പ്രവേശി ക്കരുതെന്നും അനധികൃതമായി പ്രവേശിച്ചാൽ ശിക്ഷാർഹമാണെന്നുമുള്ള അറിയിപ്പ് അവഗണിച്ചാണ് ഇവർ വനത്തിൽ കയറിയത്. മുന്നറിയിപ്പ് ബോർഡിന്റെ മുന്നിലൂടെയാണ് കടന്നത്. അനധികൃതമായി റിസർവ് വനത്തിൽ പ്രവേശിച്ചതിന് ഇരുവർക്കും എതിരെ നടപടിയെടുക്കുമെന്ന് വനം അധികൃതർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!