കെഎസ്ആർടിസി സ്ത്രീ സൗജന്യയാത്ര; ബസുകളിൽ ‘പ്രിയദർശിനി’ സ്റ്റിക്കറുകൾ പതിപ്പിച്ചു തുടങ്ങി

തിരുവനന്തപുരം: കെഎസ്ആർടിസി ബസുകളിൽ സ്ത്രീ സൗജന്യയാത്രയുടെ സ്റ്റിക്കറുകൾ പതിപ്പിച്ചു തുടങ്ങി. പ്രിയദർശിനി എന്ന പേരിലുള്ള സ്റ്റിക്കറാണ് ബസിൽ പതിപ്പിക്കുന്നത്. സൗജന്യയാത്രയുടെ ലോഗോ തയ്യാറാവാത്തതിനാൽ സ്റ്റിക്കറുകൾ മാത്രമാണ് തത്ക്കാലം പതിക്കുന്നത്.

സൗജന്യയാത്രയുടെ ടിക്കറ്റിന്റെ മാതൃകയും പുറത്തുവന്നിട്ടുണ്ട്. “പ്രിയദർശിനി” എന്ന പേരിലാണ് ടിക്കറ്റുകൾ. സീറോ ടിക്കറ്റാണ് നൽകുക. ആദ്യമായി ടിക്കറ്റിൽ മലയാള ഭാഷയും ഉൾപ്പെടുത്തിയിട്ടുണ്ട്.

കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ മാത്രമാണ് സൗജന്യയാത്ര അനുവദിച്ചിരിക്കുന്നത്.  ഓർഡിനറി ബസുകളുടെ സബ് ക്ലാസ് ലിസ്റ്റും കെഎസ്ആർടിസി പുറത്തിറക്കിയിരുന്നു. ഓർഡിനറിയിൽ ഏഴ് വിഭാഗങ്ങളിലാണ് സൗജന്യയാത്ര ലഭിക്കുക.

തിങ്കളാഴ്ച രാവിലെ ഒൻപതു മുതൽ ആണ് ഈ സൗജന്യ യാത്ര സംവിധാനം ഒരുങ്ങുക എന്ന കാര്യം വനിതാ യാത്രക്കാർ പ്രത്യേകം ശ്രദ്ധിക്കണം…

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!