വാകത്താനത്തിന്റെ അഭിമാനമായി പ്രീതിഷ്; ഗവർണറുടെയും ജില്ലാ പോലീസ് മേധാവിയുടെയും ആദരം

കോട്ടയം : വാകത്താനം പോലീസ് സ്റ്റേഷനിലെ സി.പി.ഒ  പ്രീതിഷിന്  കേരളാ ഗവർണറുടെയും, ജില്ലാ പോലീസ് മേധാവിയുടെയും അനുമോദനപത്രം ലഭിച്ചു. കോട്ടയം ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദിൽ നിന്നുമാണ് പ്രീതീഷ് ഈ ബഹുമതി ഏറ്റുവാങ്ങിയത്.

കഴിഞ്ഞ മാസം വാകത്താനത്തെ ആറ്റിൽ അഴുകിയ നിലയിൽ കണ്ടെത്തിയ യുവാവിന്റെ മൃതദേഹം,   ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ പോലും എടുക്കുവാൻ മടിച്ചുനിന്ന സാഹചര്യത്തിലാണ് പ്രീതീഷ് മാതൃകാപരമായ ഇടപെടൽ നടത്തിയത്. മറ്റൊന്നും ആലോചിക്കാതെ സ്വയം ആറ്റിലിറങ്ങി അദ്ദേഹം ആ മൃതദേഹം കരയ്‌ക്കെത്തിക്കുകയായിരുന്നു.
പ്രീതിഷിന്റെ ഈ ധീരതയെയും മാനവികതയെയും ആഭ്യന്തര മന്ത്രിയും, സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖരും, വിവിധ സന്നദ്ധ സംഘടനകളും നേരത്തെ തന്നെ അഭിനന്ദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബഹുമതിപത്രം ലഭിക്കുന്നത്. കോട്ടയം മള്ളൂശേരി സ്വദേശിയാണ് പ്രീതീഷ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!